ബമ്പര്‍ ലോട്ടറി അടിച്ച ഫീലാണ്, ഒടുവില്‍ എനിക്ക് ചിരിക്കുന്നൊരു റോള്‍ കിട്ടി: സുദേവ് നായര്‍

ഒടുവില്‍ തനിക്ക് ചിരിക്കാന്‍ പറ്റിയൊരു റോള്‍ കിട്ടിയെന്ന് നടന്‍ സുദേവ് നായര്‍. വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തുന്ന ‘മോണ്‍സ്റ്റര്‍’ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചാണ് സുദേവ് സംസാരിച്ചത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമെന്നും സുദേവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.

”മോഹന്‍ലാല്‍ സാറിന്റെ കൂടെ അഭിനയിക്കണം എന്നത് എന്റെ ചെറുപ്പകാലം മുതലുളള ആഗ്രഹമായിരുന്നു. അത് എനിക്ക് ഈ സിനിമയിലൂടെ സാധിച്ചു. വൈശാഖിനെ പോലൊരു നല്ല ഡയറക്ടര്‍, ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റ് ഇത്രയും അനുഭവ സമ്പന്നരായ ആളുകളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.”

”ഒരു ബമ്പര്‍ ലോട്ടറി അടിച്ച ഫീലാണ് എനിക്കിപ്പോള്‍. ഞാന്‍ ചെയ്യുന്ന കഥാപാത്രം എനിക്കിതു വരെ കിട്ടാത്ത ഒന്നാണ്. അങ്ങനെ പല പല അവസരങ്ങള്‍ എനിക്ക് ഈ സിനിമയിലൂടെ കിട്ടിയിട്ടുണ്ട്. സിനിമ വളരെയധികം ട്വിസ്റ്റുകള്‍ ഉള്ളൊരു ത്രില്ലര്‍ റൈഡ് ആയിരിക്കും” എന്നാണ് സുദേവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

‘ഒടുവില്‍ എനിക്ക് ചിരിക്കാന്‍ സാധിക്കുന്ന ഒരു വേഷം ചെയ്യാന്‍ സാധിച്ചു’ എന്ന് കുറിച്ചു കൊണ്ടാണ് സുദേവ് വീഡിയോ പങ്കുവച്ചത്. ഒക്ടോബര്‍ 21-ന് ആണ് മോണ്‍സ്റ്റര്‍ റിലീസ് ചെയ്യുന്നത്. ലക്കി സിംഗ് എന്ന വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

View this post on Instagram

A post shared by Sudev Nair (@thesudevnair)

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?