അതിന് ശേഷം എല്ലാ ബന്ധവും സുഹൃത്തും ഭാര്യയും ഉപേക്ഷിച്ചു, പത്തുവയസ്സായ ആ കുട്ടിയുടെ ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളൂ; കൊടുംചതിയുടെ കഥ പറഞ്ഞ് നടന്‍ സുധീര്‍

ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേ നടന്‍ സുധീറും ഭാര്യ പ്രിയയും നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകരുടെ കണ്ണുനനച്ചിരിക്കുന്നത്. കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും സുധീറിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെ തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്നും കുട്ടികള്‍ ഉണ്ടാകാന്‍ ശേഷിയുള്ള ആരെങ്കിലും ഒരു കുഞ്ഞിനെ നല്‍കാന്‍ തയാറായെങ്കില്‍ നന്നായിരുന്നു എന്നും പറയുകയായിരുന്നു

പക്ഷേ അവരുടെ വരവിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു. അസാധാരണമായ ഒരു ആവശ്യവുമായാണ് അവര്‍ വന്നത്. സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരാളിന്റെ ബീജവുമായി സംയോജിപ്പിച്ച് കുട്ടിയുണ്ടാകാനുള്ള സമ്മതം അധികമാരും നല്‍കില്ലെങ്കിലും സുധീറും പ്രിയയും അതിനും സമ്മതിച്ചു. ു.

രണ്ട് ആണ്‍മക്കളുള്ള സുധീര്‍ -പ്രിയ ദമ്പതികളുടെ മക്കളില്‍ ഒരാള്‍ വിദേശത്തും മറ്റൊരാള്‍ നാട്ടിലും പഠിക്കുകയാണ്. പ്രിയ ദാനം ചെയ്ത അണ്ഡത്തില്‍ ഉണ്ടായത് ഒരു പെണ്‍കുട്ടി ആയിരുന്നു. എന്നാല്‍ പിന്നീടു സംഭവിച്ചത് വലിയൊരു ചതിയായിരുന്നെന്ന് സുധീര്‍ പറയുന്നു. കുട്ടി ഉണ്ടായതിനു ശേഷം സുധീര്‍-പ്രിയ ദമ്പതികളുമായുള്ള എല്ലാ ബന്ധവും സുഹൃത്തും ഭാര്യയും ഉപേക്ഷിച്ചു. വാട്‌സാപിലും ഫെയ്‌സ്ബുക്കിലും അടക്കം താരത്തെ ബ്ലോക്ക് ചെയ്തു. ഒരു ബന്ധവും വേണ്ട എന്ന് അറിയിക്കുകയും ചെയ്തു.

പത്തുവയസ്സായ ആ കുട്ടിയുടെ ഫോട്ടോ മാത്രമേ സുധീറും പ്രിയയും ഇതുവരെ കണ്ടിട്ടുള്ളൂ. കുട്ടിയെ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് മുതിര്‍ന്നിട്ടില്ല. അവര്‍ ചതി ചെയ്തെങ്കിലും തങ്ങള്‍ അതൊന്നും കണക്കാകുന്നില്ലെന്നും ആ പുണ്യപ്രവൃത്തി മൂലമാണ് മാരകരോഗമായ ക്യാന്‍സറിനെ വരെ താന്‍ അതിജീവിച്ചതെന്നും സുധീര്‍ പറയുന്നു.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!