സ്ത്രീകള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ തന്നെ, പെണ്ണുങ്ങള്‍ക്ക് പരസ്പരം കുശുമ്പ്; വിവാദപ്രസ്താവനയുമായി സുധീര്‍ സുകുമാരന്‍

സ്ത്രീകള്‍ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടിയാണെന്നും സ്ത്രീകള്‍ക്ക് പരസ്പരം കുശുമ്പാണെന്നും നടന്‍ സുധീര്‍ സുകുമാരന്‍. നടന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ രംഗത്ത് വന്നത്. അഭിമുഖം കുറച്ചു പിന്നിട്ടപ്പോള്‍ തനിസ്വരൂപം പുറത്തുവന്നുവെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലയിരുന്നു നടന്റെ വിവാദ പരാമര്‍ശം. ‘ലേഡീസ് ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാന്‍ വേണ്ടിയാണ്. പെണ്ണുങ്ങളെയും കാണിക്കും, ഒരുപരിധിവരെ.

പക്ഷേ ഒരു പെണ്ണ് നന്നായി ഒരുങ്ങി വന്നാല്‍ മറ്റൊരു പെണ്ണിന് അസൂയയേ ഉണ്ടാകത്തുള്ളൂ. നന്നായിട്ടുണ്ടെന്ന് പറയുമ്പോഴും ഉള്ളിന്റെയുള്ളില്‍ കുശുമ്പ് കാണും. അതാണ് പെണ്ണ്. രണ്ട് മല എന്നുള്ള പഴഞ്ചൊല്ലുണ്ട്. അതിവിടെ പറയുന്നില്ല.

ഒരു പെണ്ണ് ഒരുങ്ങുന്നത് വേറൊരു പെണ്ണിന് ഇഷ്ടമല്ല. പക്ഷേ ആണിന് ഇഷ്ടമാണ്. എന്നെപ്പോലുള്ള വായ്നോക്കികള്‍ അതുനോക്കും, ആസ്വദിക്കും. അങ്ങനെ ആസ്വദിച്ചില്ലെങ്കില്‍ പെണ്ണില്ല. ഓ ആ സുധീര്‍ ഉണ്ടല്ലോ എന്ത് വായിനോക്കിയാണെന്ന് ആള്‍ക്കാര്‍ പറയും.’- നടന്‍ പറഞ്ഞു.

അതേസമയം തനിക്ക് ഹിന്ദിക്കാരുടെ രൂപമുള്ളതുകൊണ്ട് നാടന്‍ കഥാപാത്രങ്ങള്‍ തരാന്‍ ആളുകള്‍ക്ക് മടിയാണെന്നും നടന്‍ പറഞ്ഞു. ‘എനിക്ക് പുറത്തിറങ്ങി നടക്കാം. ആരും തിരിച്ചറിയാറില്ല. ഇയാളെ എവിടെയോ കണ്ട് പരിചയമുണ്ടെന്നല്ലാതെ, ആരാണെന്നറിയത്തില്ല സുധീര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു