പണ്ടൊരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, നീ ചാകുമെടാ.. എന്നൊക്കെ കമന്റ് വരും, പത്ത് വര്‍ഷമായി തെറ്റ് ചെയ്യാതെ ചീത്തപ്പേര് കേള്‍ക്കുകയാണ്: സുധീര്‍ സുകുമാരന്‍

ഒരു തെറ്റും ചെയ്യാതെ താന്‍ പത്ത് വര്‍ഷമായി ചീത്തപ്പേര് കേള്‍ക്കുകയാണെന്ന് നടന്‍ സുധീര്‍ സുകുമാരന്‍. തന്റെ പേര് ഗൂഗിളില്‍ തിരഞ്ഞാല്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു, കൊല്ലാന്‍ ശ്രമിച്ചു എന്നൊക്കെയാണ് വരുന്നത്. എന്നാല്‍ താന്‍ ഇതുവരെ അങ്ങനൊരു കേസില്‍ പെട്ടിട്ടില്ല എന്നാണ് സുധീര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. തനിക്ക് കാന്‍സര്‍ വന്നപ്പോള്‍, ‘നീ ചാകുമെടാ പണ്ടൊരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ’ എന്നൊക്കെ ആളുകള്‍ കമന്റ് ചെയ്തിരുന്നുവെന്നും സുധീര്‍ പറയുന്നു.

സുധീര്‍ സുകുമാരന്റെ വാക്കുകള്‍:

ഗൂഗിളില്‍ നടന്‍ സുധീര്‍ സുകുമാരന്‍ എന്ന് തിരഞ്ഞു കഴിഞ്ഞാല്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു, കൊല്ലാന്‍ ശ്രമിച്ചു എന്നൊക്കെയാണ് വരുന്നത്. എന്റെ കുഞ്ഞുങ്ങള്‍ സത്യമായി പറയുന്നു, ഞാനിങ്ങനെ ഒരു പെണ്ണിനെയും റോഡില്‍ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോകാനോ ഭാര്യ ഇരിക്കെത്തന്നെ വേറൊരു പെണ്ണിനെ കല്യാണം കഴിക്കാനോ പോയിട്ടില്ല. അന്നത്തെ കാലത്ത് ഇങ്ങനെയൊരു ആരോപണം വന്നപ്പോള്‍ ഞാന്‍ അതിനെതിരെ പ്രതികരിക്കാന്‍ പോയതാണ്.

അന്ന് എന്റെ ഗുരുതുല്യനായ വിനയന്‍ സര്‍ പറഞ്ഞു, ‘എടാ നീ അഭിനയിക്കുന്ന സിനിമയാണ് ഡ്രാക്കുള, അതില്‍ അഭിനയിക്കുന്ന ആളാണ് നിനക്കെതിരെ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ നീ വാ പൊളിച്ചാല്‍ ഫസ്റ്റ് ഷോട്ടില്‍ ആളുകള്‍ കൂവും. അത് നിനക്കുള്ള കൂവലല്ല, അങ്ങനെ കൂവിയാല്‍ സിനിമ താഴെ വീഴും, നിന്റെ ഈ രണ്ട് വര്‍ഷത്തെ കഷ്ടപ്പാട് ഇല്ലാതാകും. അതുകൊണ്ട് മിണ്ടാതിരിക്ക്, ഇതങ്ങനെയങ്ങ് പൊയ്‌ക്കോളും’ എന്ന് പറഞ്ഞു. പക്ഷേ പോയില്ല. പത്ത് വര്‍ഷമായിട്ടും ഇന്നും ആ ചീത്തപ്പേര് കേള്‍ക്കുന്നു.

ഞാന്‍ വയ്യാതിരുന്നപ്പോള്‍ കാന്‍സര്‍ ആണെന്ന് തുറന്നു പറഞ്ഞ സമയമുണ്ട്. ഞാന്‍ തിരിച്ചുവരും നിങ്ങളുടെ പ്രാര്‍ഥന വേണെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചപ്പോള്‍, ”നീ ചാകുമെടാ പണ്ടൊരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ” എന്നായിരുന്നു കമന്റ്. ഇതൊക്കെ കാണുന്ന എന്റെ മാനസികാവസ്ഥ ഓര്‍ത്തിട്ടുണ്ടോ? തെറ്റു ചെയ്യാതിരുന്നിട്ടും ഇതാണ് അവസ്ഥ. ഇന്നും ഞാനൊരു പോസ്റ്റ് ഇട്ടാല്‍ ഒരു ശതമാനം ആളുകള്‍ നെഗറ്റിവുമായി എത്തും. ഒരു നിമിഷം കൊണ്ട് എനിക്കെല്ലാം െതളിയിക്കാന്‍ പറ്റും.

അതിനുള്ള തെളിവും എന്റെ കയ്യിലുണ്ട്. പക്ഷേ ഞാന്‍ അതൊക്കെ പുറത്തുവിട്ടാല്‍ നശിക്കാന്‍ പോകുന്നത് ഒരു സ്ത്രീയുടെ ജീവിതമാണ്. ഈ സമയത്ത് ഞാനവരെ തേച്ചൊട്ടിച്ച് ആ ഒരു ശാപം കൂടി എനിക്കു വേണ്ട. പക്ഷേ വെല്ലുവിളിച്ചാല്‍ ചിലപ്പോള്‍ ചെയ്തുപോകും. എനിക്ക് സിനിമയില്‍ ആരും ശത്രുക്കളില്ല. അതെന്നെ മനഃപൂര്‍വം ടാര്‍ഗറ്റ് ചെയ്തതാണ്. ഇതിനുശേഷം ഉള്ളിന്റെ ഉള്ളില്‍ പലരും ശത്രുക്കളായി.

കാന്‍സര്‍ വന്നിട്ട് വരെ ദൈവം എന്നെ ഉയര്‍ത്തെഴുന്നേല്‍പിച്ച് ഇതുവരെ എത്തിച്ചു. എന്നെ ഒന്നും തളര്‍ത്തുന്നില്ല. അടുത്ത് അറിയാവുന്നവര്‍ക്ക് എന്നെ അറിയാം. ഡ്രാക്കുള നല്ല രീതിയില്‍ വിജയിച്ചിട്ടും എന്റെ ഗ്രാഫ് മുകളിലേക്കു പോകാത്തിനു കാരണം ആ ബ്ലാക്ക്മാര്‍ക്ക് ആയിരുന്നു. ഒരു കുഴപ്പവുമില്ല, എന്റെ മക്കള്‍ നല്ല നിലയിലായി. ഭാര്യ ഒരു സ്ഥാപനം നടത്തുന്നു. അതുകൊണ്ട് എനിക്കൊരു സങ്കടവുമില്ല.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ