മണിരത്‌നത്തിന്റെ ഭാര്യയായിരിക്കുക എന്നത് ഒരു ജോലിയേക്കാള്‍ ബുദ്ധിമുട്ടാണ്, അതിന് 24 മണിക്കൂര്‍ പോര: സുഹാസിനി

ഒരു ജോലിയേക്കാള്‍ ബുദ്ധിമുട്ടാണ് മണിരത്‌നത്തിന്റെ ഭാര്യയായിരിക്കാന്‍ എന്ന് നടി സുഹാസിനി. ആദ്യം വിവാഹം ചെയ്ത് കുടുംബജീവിതം നയിക്കാന്‍ താല്‍പര്യമില്ലാത്ത ആളായിരുന്നു നടിയും സംവിധായികയുമായ സുഹാസിനി. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി സംവിധായകന്‍ മണിരത്‌നത്തെ വിവാഹം ചെയ്യുകയായിരുന്നു.

മണിരത്‌നത്തിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് സുഹാസിനി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മണിരത്‌നത്തിന്റെ ഭാര്യയായിരിക്കുക എന്നത് ഒരു ഫുള്‍ ടൈം ജോലിയാണോ എന്ന ചോദ്യത്തോടാണ് സുഹാസിനി പ്രതികരിച്ചത്.

”ഒരു ജോലിയേക്കാള്‍ ബുദ്ധിമുട്ടാണ് മണിരത്‌നത്തിന്റെ ഭാര്യയായിരിക്കാന്‍. അതിന് 24 മണിക്കൂര്‍ പോരാ. അങ്ങനെ തന്നെയാണ് സ്ത്രീകള്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എന്റെ 20ാം വയസില്‍ ഹോര്‍മോണുകള്‍ മറ്റൊരു രീതിയിലാണ് പ്രവര്‍ത്തിച്ചത്.”

”ആ സമയം ഒരു അപ്പാര്‍ട്ട്‌മെന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുടുംബത്തിന്റേതായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ ജീവിക്കാനായിരുന്നു ആഗ്രഹം. എനിക്ക് എന്റെ കരിയര്‍ വേണമായിരുന്നു, എന്റെ സ്വാതന്ത്ര്യം വേണമായിരുന്നു. പക്ഷേ പിന്നീട് പതിയെ, ഒരു ഫാമിലി സെറ്റപ്പിലേക്ക് മാറിയപ്പോള്‍ ഉള്ളില്‍ തന്നെ ചില മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു.”

”കല്ല്യാണം കഴിച്ചതും കുടുംബമായി ജീവിക്കുന്നതും എന്റെ ജീവിതത്തിലെ തികച്ചും അവിചാരിതമായ സംഭവമാണ്. മാത്രമല്ല ആരും എന്നോട് ഒന്നും ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. 20 വര്‍ഷം മുമ്പുള്ള അതെ ആളാണ് ഞാനെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല.”

”ഞാന്‍ തികച്ചും മാറിയിരിക്കുന്നു. ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍, മദര്‍ തെരേസ എല്ലാം ഞാന്‍ ഒന്നായി കെട്ടിയാടിയിരുന്നു. ഇതെല്ലാം എന്റെ ആഗ്രഹപ്രകാരമായിരുന്നു, ആരും എന്നെ ഒന്നിനും നിര്‍ബ്ബദ്ധിച്ചിട്ടില്ല” എന്നാണ് സുഹാസിനി എബിപിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?