'സര്‍ജറി കഴിഞ്ഞ് 16-ാം ദിവസം പാടിയ ഗാനമാണ്'; സംയുക്തയും ബിജു മേനോനും ആടി തകര്‍ത്ത ഗാനത്തെ കുറിച്ച് സുജാത

താന്‍ പാടിയ പാട്ടുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളെ കുറിച്ച് സംസാരിച്ച് ഗായിക സുജാത. സര്‍ജറി കഴിഞ്ഞ് 16-ാമത്തെ ദിവസ പാടിയ ഗാനത്തെ കുറിച്ചുള്ള ഓര്‍മ്മകളാണ് സുജാത കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ പങ്കുവച്ചത്.

മധുരനൊമ്പരക്കാറ്റ് സിനിമയിലെ ‘ദ്വാദശിയില്‍’ എന്ന ഗാനത്തെ കുറിച്ചാണ് സുജാത പറയുന്നത്. വയറിലൊരു സര്‍ജറി കഴിഞ്ഞ് 16-ാമത്തെ ദിവസമാണ് ആ ഗാനം പാടിയത്. റെക്കോര്‍ഡിംഗിന് പോവുന്ന കാര്യം അമ്മയും മോഹനും മാത്രമേ അറിഞ്ഞിരുന്നുള്ളൂ.

കുടുംബത്തിലുള്ളവരൊക്കെ അറിഞ്ഞാല്‍ ചീത്ത പറയും. നല്ലൊരു പാട്ടായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ പാടാതിരുന്നിട്ട് ഒരുമാതിരിയായിരുന്നു. ഇരുന്നാണ് ഈ ഗാനം പാടിയത്. സാധാരണ നിന്നൊക്കെയല്ലേ റെക്കോര്‍ഡിംഗ്. അത് നന്നായി വരികയും ചെയ്തു എന്നാണ് സുജാത പറയുന്നത്.

സുജാതയ്‌ക്കൊപ്പം യേശുദാസും ചേര്‍ന്നാണ് ദ്വാദശിയില്‍ എന്ന ഗാനം ആലപിച്ചത്. കമലിന്റെ സംവിധാനത്തില്‍ 2000ല്‍ ആണ് മധുരനൊമ്പരക്കാറ്റ് പുറത്തെത്തിയത്. സംയുക്ത വര്‍മ്മയും ബിജു മേനോനുമാണ് ചിത്രത്തില്‍ വേഷമിട്ടത്. വിദ്യാസാഗര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

Latest Stories

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും

പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; ഹര്‍ജിയുമായി ബിജെപി ഹൈക്കോടതിയില്‍

ചാമ്പ്യന്‍സ് ട്രോഫി 2025: 'ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒരു സ്റ്റേഡിയം നിര്‍മ്മിക്കു'; വിചിത്ര നിര്‍ദ്ദേശവുമായി പാക് താരം

വനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍; കണ്ടെത്തിയത് 52 കിലോഗ്രാം സ്വര്‍ണവും 10 കോടി രൂപയും

"പടിയിറങ്ങുന്നതിന് മുൻപ് എന്റെ അവസാനത്തെ ആഗ്രഹം നേടാൻ എനിക്ക് സാധിച്ചില്ല"; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ വൈറൽ

'എടാ മോനെ സൂപ്പറല്ലെ?'; സഞ്ജുവിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കന്‍ താരം

ഇനി മറ്റൊരു സിനിമ ചെയ്യില്ല.. ഇങ്ങനൊരു ത്രീഡി സിനിമ വേറൊരു നടനും 40 വര്‍ഷത്തിനിടെ ചെയ്തിട്ടുണ്ടാവില്ല: മോഹന്‍ലാല്‍

ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്