അയാളുമായുള്ള ബന്ധം എന്റെ ജീവിതം നരകതുല്യമാക്കി, എന്നെ ചതിച്ചത് അവര്‍ : ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

സുകേഷ് ചന്ദ്രശേഖറിനെതിരെ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. സുകേഷ് തന്റെ ജീവിതം നരകതുല്യമാക്കിയെന്നാണ് ജാക്വിലിന്‍ ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചത്. 200 കോടിയുടെ തട്ടിപ്പ് കേസില്‍ ഇപ്പോള്‍ തീഹാര്‍ ജയിലിലാണ് സുകേഷ്. കേസില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് പ്രതിയാണ്. ഇവരെ പലവട്ടം ഇഡി കേസില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

ഇഡിയുടെ സമന്‍സ് കിട്ടിയപ്പോഴാണ് സുകേഷ് തട്ടിപ്പുകാരനാണെന്ന കാര്യവും അയാളുടെ യഥാര്‍ത്ഥ പേരും താനറിഞ്ഞത് എന്നാണ് ജാക്വിലിന്‍ കോടതിയില്‍ പറഞ്ഞത്. ഈ കേസില്‍ മറ്റൊരു ചലച്ചിത്രതാരമായ നോറ ഫത്തേഹിയുടെ മൊഴിയും കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

സുകേഷ് തനിക്ക് പണവും ആഡംബര ബംഗ്ലാവും വാഗ്ദാനം ചെയ്തുവെന്ന് നോറ മൊഴി നല്‍കി. അയാളുടെ കാമുകിയാകണം എന്നതായിരുന്നു നിബന്ധന എന്നും നോറ മൊഴി നല്‍കി.
പിങ്കി ഇറാനിയാണ് തന്നെ സുകേഷിന് പരിചയപ്പെടുത്തിയത് എന്നാണ് ജാക്വിലിന്‍ കോടതിയില്‍ പറയുന്നത്.

സുകേഷ് കേന്ദ്ര സര്‍ക്കാറിനെ ഉയര്‍ന്ന ജീവനക്കാരനാണ് എന്നാണ് പിങ്കി പറഞ്ഞത്. എന്നാല്‍ ഇയാള്‍ തട്ടിപ്പുകാരനാണ് എന്ന് പിങ്കിക്ക് അറിയാമായിരുന്നു. അവര്‍ തന്നെ ചതിച്ചതാണെന്ന് ജാക്വിലിന്‍ പറയുന്നു.

പിന്നീട് അടുത്തപ്പോള്‍ നിരന്തരം സുകേഷ് തന്നോട് നുണകള്‍ പറഞ്ഞതായി ജാക്വിലിന്‍ പറയുന്നു. താന്‍ അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരുമകനാണ് എന്ന് പറഞ്ഞു. സണ്‍ ടിവിയുടെ ഉടമയാണെന്നും പറഞ്ഞു. ജാക്വിലിന്‍ കൂടുതല്‍ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറഞ്ഞു. തന്റെ ജീവിതവും കരിയറും നരകതുല്യമാക്കിയെന്ന് ജാക്വിലിന്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം