'ജയ് ഹോ'യിൽ അത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളു, ബാക്കിയെല്ലാം ചെയ്തത് റഹ്‌മാന്‍ തന്നെയാണ്; ആർജിവിയുടെ പ്രസ്താവനയോട് പ്രതികരിച്ച് സുഖ്‌വീന്ദർ സിംഗ്

എആര്‍ റഹ്‌മാന് ഓസ്‌കര്‍ നേടിക്കൊടുത്ത സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലെ ഗാനമായിരുന്നു ‘ജയ് ഹോ’. എന്നാൽ ഈ പാട്ട് യഥാര്‍ത്ഥത്തില്‍ അദ്ദേഹമല്ല കംപോസ് ചെയ്തതെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജയ് ഹോ ഒരുക്കിയത് ഗായകന്‍ സുഖ്‌വീന്ദര്‍ സിങ് ആണെന്നാണ് ആര്‍ജിവി പറഞ്ഞത്. എന്നാൽ താനല്ല എ.ആര്‍ റഹ്‌മാന്‍ തന്നെയാണ് ഒറിജിനല്‍ ട്രാക്ക് കമ്പോസ് ചെയ്തതെന്ന് പറയുകയാണ് സുഖ്‌വീന്ദര്‍ സിംഗ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ പാടുക മാത്രമാണ് ചെയ്തത്. രാം ഗോപാല്‍ വര്‍മ തുടക്കക്കാരനായ വ്യക്തി ഒന്നുമല്ലലോ. അദ്ദേഹത്തിന് എന്തെങ്കിലും തെറ്റിദ്ധാരണമൂലം തെറ്റ് സംഭവിച്ചതായിരിക്കാം’എന്നാണ് സുഖ്‌വീന്ദര്‍ അഭിമുഖത്തിൽ പറഞ്ഞത്. സുഖ്‌വീന്ദറിന്റെ മുംബൈയിലെ സ്റ്റുഡിയോയില്‍ വെച്ചാണ് എ.ആര്‍ റഹ്‌മാന്‍ ട്രാക്ക് കമ്പോസ് ചെയ്തത്. അത് അദ്ദേഹം സുഭാഷ് ഘായിയെ കേള്‍പ്പിച്ച് കൊടുക്കുകയും ചെയ്തു. ഗുല്‍സാര്‍ എഴുതി അത് ഇഷ്ടപ്പെട്ട് ആ വരികള്‍ക്കാണ് റഹ്‌മാന്‍ മ്യൂസിക് കമ്പോസ് ചെയ്തത് എന്നും സുഖ്‌വീന്ദര്‍ പറയുന്നു.

സുഭാഷ് ഘായ്ക്ക് പാട്ട് ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും യുവരാജിലെ അദ്ദേഹത്തിന്റെ നായകന് ഈ ഗാനം നന്നായിരിക്കുമെന്ന് തോന്നിയില്ല. തന്റെ കഥാപാത്രത്തിന് കുറച്ചുകൂടി മസാല കലര്‍ന്ന ഗാനമായിരുന്നു സുഭാഷ് ഘായ്ക്ക് വേണ്ടിയിരുന്നത്. ഈ പാട്ടില്‍ കുറച്ച് മാറ്റം വരുത്തിയാല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ സുഭാഷ് ഘായ്ക്ക് പുതിയ പാട്ട് തന്നെ വേണമെന്നാണ് പറഞ്ഞത്.

ഇതോടെ റഹ്‌മാനും സുഭാഷ് ഘായും അവിടുന്ന് പോയി. തനിക്ക് സങ്കടമായി. ഗുല്‍സാര്‍ സാഹിബിനോട് ഒരു 10-15 മിനുട്ട് കൂടി നില്‍ക്കാന്‍ താന്‍ ആവശ്യപ്പെട്ടു. എന്തിനാണ് നില്‍ക്കുന്നതെന്ന് അദ്ദേഹം തന്നോട് തിരിച്ചു ചോദിച്ചു. താങ്കള്‍ ഇത് അത്ര മനോഹരമായിട്ടാണ് എഴുതിയതെന്ന് അദ്ദേഹത്തോട് പറഞ്ഞു. താന്‍ ആ പാട്ട് പാടാന്‍ ശ്രമിച്ചു നോക്കി. അദ്ദേഹം എഴുതിയ വരികള്‍ വെറുതെ ഒന്ന് പാടിനോക്കി.

ഇന്ന് നിങ്ങള്‍ കേള്‍ക്കുന്ന അതേ ജയ്‌ഹോ പാട്ട് തന്നെയായിരുന്നു അത്. ഞാന്‍ അത് റഹ്‌മാന്‍ സാറിന് അയച്ചുകൊടുത്തു. അദ്ദേഹം അത് സ്ലം ഡോഗ് മില്ല്യണയര്‍ സംവിധായകന്‍ ഡാനി ബോയ്‌ലേക്ക് കേള്‍പ്പിച്ചു കൊടുത്തു. റഹ്‌മാന്‍ യുവരാജ് എന്ന സിനിമയിലേക്ക് വേറെ ഗാനം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ഇതാണ് സംഭവിച്ചതെന്നാണ് സുഖ്‌വീന്ദര്‍ സിംഗ് പറഞ്ഞത്.

അതേസമയം, 2009ല്‍ ആണ് ഡാനി ബോയ്ല്‍ സംവിധാനം ചെയ്ത ‘സ്ലം ഡോഗ് മില്യണയര്‍’ പുറത്തിറങ്ങിയത്. ഗുല്‍സാര്‍, തന്‍വി എന്നിവര്‍ ചേര്‍ന്നാണ് ജയ് ഹോ ഗാനത്തിന് വരികളെഴുതിയത്. എആര്‍ റഹ്‌മാന്‍, സുഖ്‌വിന്ദര്‍, തന്‍വി, മഹാലക്ഷ്മി അയ്യര്‍, വിജയ് പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

Latest Stories

IPL 2025: ആ കാരണം കൊണ്ടാണ് ശ്രേയസിന് സ്ട്രൈക്ക് നൽകാതെ അടിച്ചുപറത്തിയത്, ഇന്നിംഗ്സ് അവസാനം ശശാങ്ക് സിങ് പറഞ്ഞത് ഇങ്ങനെ

സാംസങ് ഇറക്കുമതിയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തി; 5,150 കോടി രൂപ പിഴയിട്ട് ഇന്‍കം ടാക്‌സ്

IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്