അവൻ എനിക്ക് മകനെപ്പോലെ, ഒരു അമ്മയും മകനെ ഇത്തരമൊരു സാഹചര്യത്തിൽ കാണാൻ ഇഷ്ടപ്പെടില്ല; ദർശൻ തൂഗുദീപയുടെ അറസ്റ്റിൽ പ്രതികരിച്ച് സുമലത

രേണുകസ്വാമി കൊലപാതക കേസിൽ കന്നഡ താരം ദർശൻ തൂഗുദീപയുടെ അറസ്റ്റിൽ പ്രതികരണവുമായി നടിയും രാഷ്ട്രീയക്കാരിയും ആയ സുമലത അംബരീഷ്. നടനുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു നീണ്ട കുറിപ്പ് പങ്കുവച്ച സുമലത ദർശൻ തനിക്ക് മകനെ പോലെയാണെന്നും കുറിപ്പിൽ പറഞ്ഞു.

‘എൻ്റെ കുടുംബവും ദർശൻ്റെ കുടുംബവും തമ്മിലുള്ള ബന്ധം നിങ്ങൾക്ക് മനസ്സിലാകില്ല. അദ്ദേഹം ഒരു താരമാകുന്നതിന് മുമ്പ് തന്നെ എനിക്ക് അവനെ 25 വർഷമായി അറിയാം. എൻ്റെ കുടുംബത്തിലെ ഒരു അംഗത്തെപോലെയാണ് അവൻ. ഒരു മകനെപ്പോലെയാണ്. എപ്പോഴും അംബരീഷിനെ തൻ്റെ പിതാവിന്റെ സ്ഥാനത്ത് അവൻ കണ്ടു. തൻ്റെ മകനെ അത്തരമൊരു സാഹചര്യത്തിൽ കാണാൻ ഒരു അമ്മയും ഇഷ്ടപ്പെടില്ല’

കൊലപാതകം പോലൊരു കുറ്റം ദർശൻ ചെയ്യില്ലെന്നും സുമലത കൂട്ടിച്ചേർത്തു. ‘സ്നേഹവും വിശാലഹൃദയവുമുള്ള ഒരു മനുഷ്യനായിട്ടാണ് ദർശനെ എനിക്കറിയുന്നത്. മൃഗങ്ങളോടുള്ള അവൻ്റെ അനുകമ്പയും ആവശ്യമുള്ളവരെ സഹായിക്കാനുള്ള സന്നദ്ധതയും അവന്റെ സ്വഭാവത്തിന്റെ ഭാഗമാണ്.

ദർശൻ അത്തരമൊരു കുറ്റകൃത്യം ചെയ്യുന്ന തരത്തിലുള്ള ആളല്ലെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നും സുമലത പറഞ്ഞു. ‘ദർശൻ ഇപ്പോഴും പ്രതിയാണ്; അവനെതിരെ ഒന്നും തെളിയിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. ദർശന് നീതിയുക്തമായ വിചാരണ ലഭിക്കട്ടെ’ എന്നും കുറിപ്പിൽ പറയുന്നു.

രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശനും നടിയും സുഹൃത്തുമായ പവിത്ര ഗൗഡയും ഉൾപ്പെടെ 17 പേർ പ്രതികളാണ്. നടൻ്റെ ആരാധകനായ 33 കാരനായ രേണുകസ്വാമി നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് ദർശനെ പ്രകോപിപ്പിച്ചതെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് കണ്ടെത്തൽ.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം