പുറത്തുവന്നത് എന്നിലെ മറ്റൊരു വശം, 11 വര്‍ഷത്തെ കരിയറില്‍ ഇതാദ്യം; തുറന്നുപറഞ്ഞ് സണ്ണി ലിയോണ്‍

ബോളിവുഡ് മസാല ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായുള്ള കഥാപാത്രം തനിക്ക് ലഭിച്ചത് ‘കെന്നഡി’ എന്ന ചിത്രത്തിലൂടെയെന്ന് നടി സണ്ണി ലിയോണ്‍ . അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിനെത്തിയതിന്റെ ഭാഗമായാണ് നടി ഇതിനെക്കുറിച്ച് സംസാരിച്ചത്.

’11 വര്‍ഷത്തെ കരിയറില്‍ ആദ്യമായാണ് എന്റെ കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ വേഷം ലഭിച്ചത്. പതിവ് കഥ രീതിയില്‍ നിന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും വ്യത്യസ്ത ഉള്ളടക്കങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഞാന്‍ മൂന്ന് സിനിമകള്‍ ചെയ്തു, അതില്‍ നിന്ന് വിഭിന്നമാണ് ഈ ചിത്രം’, നടി പറഞ്ഞു.

‘ഈ പ്രോജക്ടിനായി അനുരാഗ് കശ്യപ് എന്നെ സമീപിച്ചപ്പോള്‍ അത് അവിശ്വസനീയമായാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ സിനിമാശൈലി എനിക്കിഷ്ടമാണ്, അദ്ദേഹത്തോടൊപ്പം നന്നായി ആസ്വദിച്ചാണ് ഞാന്‍ ജോലി ചെയ്തത്. അദ്ദേഹം എന്നിലെ അഭിനേത്രിയുടെ മറ്റൊരു വശമാണ് പുറത്തുകൊണ്ടുവന്നത്.

മറ്റ് സംവിധായകര്‍ ചിന്തിക്കാത്ത, ചെയ്യാത്ത വിധത്തില്‍. അത് ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വീക്ഷണം അതിശയകരമാണ്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട അനുരാഗ് കശ്യപ് ചിത്രം ‘ഗാങ്സ് ഓഫ് വാസിപൂര്‍’ ആണ്, സണ്ണി ലിയോണ്‍ വ്യക്തമാക്കി.

ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അരങ്ങേറ്റം കുറിക്കാനുള്ള അവസരവും സണ്ണിക്ക് കെന്നഡി എന്ന ചിത്രത്തിലൂടെ ലഭിക്കുകയാണ്. കൂടാതെ മിഡ്നൈറ്റ് സ്‌ക്രീനിംഗ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. തന്റെ സിനിമയുടെ പ്രീമിയറിനായി താരം പങ്കെടുക്കും. ‘ബോളിവുഡില്‍ ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അഭിനയിക്കുന്ന ഒരു സിനിമ പ്രശസ്തമായ ഒരിടത്ത് പ്രദര്‍ശിപ്പിക്കാന്‍ പോകുന്നതില്‍ വലിയ ആവേശത്തിലാണ്’, നടി വ്യക്തമാക്കി.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം