അതൊന്നും തലയില്‍ കൊണ്ടു നടക്കുന്ന ആളല്ല ദുല്‍ഖര്‍.. പലതും എന്നെ ഭയങ്കരമായിട്ട് കൊതിപ്പിച്ചിട്ടുണ്ട്: സണ്ണി വെയ്ന്‍

ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് സണ്ണി വെയ്ന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ഒന്നിച്ചാണ് ദുല്‍ഖറും സണ്ണിയും മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. താന്‍ അഭിനയിക്കുന്ന സിനിമയുടെ സെറ്റുകളില്‍ സണ്ണി എത്താറുണ്ടെന്നും ദുല്‍ഖര്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

ദുല്‍ഖര്‍ വിമര്‍ശനങ്ങളെ നേരിടുന്നതിനെ കുറിച്ച് സണ്ണി വെയ്ന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”പുള്ളിയുടെ തീരുമാനങ്ങളും ഇതുവരെ മുന്നോട്ടുള്ള യാത്രയും ആരും പ്രവചിച്ചിട്ടുണ്ടാവില്ല. ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇങ്ങനൊരു പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആകുമെന്ന്.”

”ഡിക്യൂവിന്റെ ഒരു സ്‌പെഷ്യാലിറ്റി എന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഹാര്‍ഡ് വര്‍ക്ക് എന്നെ ഭയങ്കരമായിട്ട് കൊതിപ്പിച്ചിട്ടുണ്ട്, അല്ലെങ്കില്‍ പ്രചോദിപ്പിച്ചിട്ടുള്ളതാണ്. ഒരു സിനിമയ്ക്ക് ലഭിക്കുന്ന വിമര്‍ശനങ്ങളെ ദുല്‍ഖര്‍ കൈകാര്യം അടുത്ത സിനിമ ചെയ്ത് കാണിച്ചു കൊണ്ടാണ്.”

”വിമര്‍ശനങ്ങള്‍ ഇങ്ങനെ എപ്പോഴും തലയില്‍ എടുത്തു കൊണ്ടു നടക്കുന്ന ആളൊന്നുമല്ല ദുല്‍ഖര്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പരാജയങ്ങളും ജയങ്ങളും എല്ലാ ഫീല്‍ഡും ഉണ്ടല്ലോ. ദുല്‍ഖറിന്റെ ഒരു വലിയ പ്രോജക്ട് വരുമ്പോള്‍ മറ്റേതൊക്കെ കഥകളായി മാറും” എന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്.

അതേസമയം, ‘വേല’ എന്ന ചിത്രമാണ് താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ‘ത്രയം’ എന്ന ചിത്രമാണ് ഇനി സണ്ണിയുടേതായി റിലീസിനൊരുങ്ങുന്നത്. സണ്ണി വെയിനിനൊപ്പം ധ്യാന്‍ ശ്രീനിവാസ്, നിരഞ്ജ് മണിയന്‍പിള്ള രാജു, അജു വര്‍ഗീസ്, നിരഞ്ജന അനൂപ് എന്നിവരും കേന്ദ്ര കഥപാത്രങ്ങളായി എത്തുന്നുണ്ട്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി