അവധിക്കാലം അതിമനോഹരമാക്കാന്‍ തിയേറ്ററുകളിലേക്ക് ചെല്ലൂ, മൈ സാന്റാ കാണൂ: സണ്ണി വെയ്ന്‍

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി സുഗീത് സംവിധാനം ചെയ്ത മൈ സാന്റാ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഈ ക്രിസ്മസ്- പുതുവത്സര അവധിക്കാലത്ത് കുട്ടികളെയും കുടുംബത്തെയും സന്തോഷിപ്പിക്കുന്ന ഒരു കൊച്ചു ചിത്രമാണ് “മൈ സാന്റാ” എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വി്ജയത്തില്‍ നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കരുകയാണ് നടന്‍ സണ്ണി വെയ്ന്‍. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ സണ്ണി അവതരിപ്പിക്കുന്നുണ്ട്.

“ദിലീപേട്ടന്റെ മൈ സാന്റാ വിജയകരമായി പ്രദര്‍ശനം തുടരുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ചിത്രത്തെ കുറിച്ച് പോസിറ്റീവായിട്ടുള്ള റിവ്യൂസാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. മൈ സാന്റാ എന്ന ചിത്രം ഒരു കൊച്ചുകുട്ടിയുടെ സ്വപ്‌നങ്ങളുടെ കഥയാണ്. ആ കൊച്ചു കുട്ടിയുടെ ജീവിതത്തില്‍ ഞാനുമൊരുപ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അതിനെ കുറിച്ച് അറിയാന്‍ ചിത്രം കാണുക. ഈ അവധിക്കാലം അതിമനോഹരമാക്കാന്‍ തിയേറ്ററുകളിലേക്ക് ചെല്ലൂ, മൈ സാന്റാ കാണൂ.” സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ സണ്ണി വെയ്ന്‍ പറഞ്ഞു.

ദിലീപിനോടൊപ്പം ഷൈന്‍ ടോം ചാക്കോ, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സാദ്ദിഖ്, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്‌നം, അനുശ്രീ, മഞ്ജു പത്രോസ്, ബേബി മാനസ്വി, ബേബി ദേവനന്ദ തുടങ്ങിയവരും അഭിനയിക്കുന്നു. അനുശ്രീയാണ് ചിത്രത്തില്‍ നായിക. വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു.

Latest Stories

നിങ്ങള്‍ നാടിന്റെ അഭിമാനതാരങ്ങള്‍; കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുത്; കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ

പുതിയ ലോകത്തിനായി കാത്തുസൂക്ഷിക്കുന്ന ആ ഭൂഗർഭ അറ എന്തിന് ?

വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത് പ്രതികാര നടപടി; 'ആന്‍റോ ജോസഫ് വളരെയേറെ ബുദ്ധിമുട്ടിച്ചു': സാന്ദ്ര തോമസ്

ടാറ്റ വേണ്ട ഇനി എംജി മതി! ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ...