ജാഡയാണോ എന്ന് ചോദിച്ച് മെസേജ് അയച്ച ആരാധകനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന നടന്‍ സണ്ണി വെയ്‌ന്റെ ഓഡിയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തു വന്നിരുന്നു. ഓഡിയോ എത്തിയതോടെ താരത്തിന് നേരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, അന്ന് സംഭവിച്ചതിനെ കുറിച്ച് പറയുകയാണ് സണ്ണി.
പൊതുവെ ഫോണില്‍ മെസേജുകള്‍ അധികം നോക്കാത്ത ആളാണ് താന്‍. എപ്പോഴെങ്കിലും എവിടെ നിന്ന് എങ്കിലും നമ്പര്‍ തപ്പി പിടിച്ച് ആളുകള്‍ മെസേജ് അയക്കുമ്പോള്‍, നമ്മളോടുള്ള സ്‌നേഹം കൊണ്ടാണല്ലോ എന്ന് കരുതി പറ്റുമ്പോഴൊക്കെ മറുപടി കൊടുക്കാറുണ്ട്.
എന്താ മറുപടി അയക്കാത്തത് എന്ന് ചോദിക്കുന്നവരോട് തിരക്കായിരുന്നു എന്ന് പറഞ്ഞ സാഹചര്യവും ഉണ്ടായിട്ടുണ്ട്. അന്ന് താന്‍ മെന്റലി കുറച്ച് ഡൗണ്‍ ആയിരുന്നു. മറ്റ് ചില പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്താണ് ആ മെസേജ് വന്നത്. ആദ്യമൊന്നും മൈന്റ് ചെയ്തില്ല.
കുറേ നേരം മിണ്ടാതിരുന്നപ്പോള്‍, ‘ജാഡയാണോടാ തനിക്ക്’ എന്ന് ചോദിച്ച് കൊണ്ട് അയാള്‍ മെസേജ് അയച്ചു. അതുവരെയുള്ള തന്റെ സകല നിയന്ത്രണങ്ങളും പോയി. അപ്പോഴത്തെ തന്റെ മാനസികാവസ്ഥയും അതായത് കൊണ്ട് അങ്ങനെ സംസാരിക്കേണ്ടി വന്നു എന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്.
2015ല്‍ സണ്ണിയുടെ കരിയറിന്റെ തുടക്കകാലത്ത് ആയിരുന്നു ഈ സംഭവം നടന്നത്. താന്‍ ഒരു സാധാരണക്കാരനാണ് എല്ലാ മെസേജുകളും നോക്കാനും മറുപടി അയക്കാനും പറ്റി എന്ന് വരില്ല. അതുകൊണ്ട് തന്നെ ജാഡയെന്ന് വിളിക്കരുത് എന്നാണ് സണ്ണി വെയ്ന്‍ ആരാധകനോട്
പറഞ്ഞത്.