കോളിംഗ്‌ബെല്‍ കേട്ട് പൃഥ്വി വാതില്‍ തുറന്നപ്പോള്‍ അതാ മുന്നില്‍ ചുങ് വി..: സുപ്രിയ മേനോന്‍

പൃഥ്വിരാജിന് പിറന്നാള്‍ സര്‍പ്രൈസ് കൊടുത്തതിനെ കുറിച്ച് പറഞ്ഞ് സുപ്രിയ മേനോന്‍. പിറന്നാളുകള്‍ക്കൊന്നും പൃഥ്വി അടുത്ത് ഉണ്ടാവാറില്ല, എന്നാല്‍ താന്‍ സര്‍പ്രൈസ് കൊടുക്കാന്‍ ശ്രമിക്കാറുണ്ട് എന്നാണ് സുപ്രിയ പറയുന്നത്. പഴയൊരു സുഹൃത്തിനെ കണ്ടെത്തി കൊടുത്ത കഥയാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ പഠന കാലത്തുണ്ടായിരുന്ന സുഹൃത്തായ ചുങ് വിയെ കുറിച്ച് തന്നോട് പ്രണയിച്ചു കൊണ്ടിരുന്ന സമയത്ത് പറഞ്ഞിട്ടുണ്ട്. മുപ്പതാം പിറന്നാളിന് സര്‍പ്രൈസ് നല്‍കാനായി അവനെ തപ്പിയെടുത്തു കൊണ്ടുവന്നു. പിറന്നാള്‍ ദിവസം കോളിംഗ്‌ബെല്‍ കേട്ട് പൃഥ്വി വാതില്‍ തുറന്നപ്പോള്‍ അതാ മുന്നില്‍ ചുങ് വി നില്‍ക്കുന്നു.

എന്നാല്‍ ഇപ്പോള്‍ പിറന്നാളുകള്‍ക്കൊന്നും പൃഥ്വി അടുത്തുണ്ടാവാറില്ല. സര്‍പ്രൈസ് നല്‍കാന്‍ താന്‍ ശ്രമിക്കാറുണ്ട് എന്നാണ് സുപ്രിയ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, വനിതയുടെ കവര്‍ ചിത്രമായി എത്തിയതിനെ കുറിച്ച് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.

തനിക്ക് ഇത്തരത്തിലുളള ഷൂട്ടുകള്‍ അത്ര പരിചിതമല്ലെന്ന് പറയുന്ന സുപ്രിയ മകള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇതിന് തയാറായതെന്നും പറയുന്നുണ്ട്. ‘അവള്‍ക്ക് തോന്നരുത് അമ്മ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ മടി കാണിച്ച ഒരാളാണെന്ന്’ എന്നാണ് സുപ്രിയ പറയുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം