അമ്മ അടങ്ങിയിരിക്കുന്നില്ല, മല്ലിക സുകുമാരന്‍ കരുത്തയായ സ്ത്രീ: സുപ്രിയ മേനോന്‍

പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനെക്കുറിച്ച് മനസ്സുതുറന്ന് സുപ്രിയ മേനോന്‍. അമ്മയുടെ ജീവിതം ഒരു പാഠപുസ്തകമാണെന്ന് സുപ്രിയ അഭിമുഖത്തില്‍ പറഞ്ഞു.

‘മല്ലിക സുകുമാരന്‍ എന്ന അമ്മയുടെ യാത്ര എന്തൊരു കരുത്തുള്ളതാണെന്നാണ് സുപ്രിയ മേനോന്‍ പറയുന്നത്. ചെറിയ പ്രായം മുതലെ പ്രതിസന്ധികളോട് യുദ്ധം ചെയ്തല്ലേ അമ്മ ജീവിച്ചത്. ഭര്‍ത്താവിന്റെ മരണത്തിന്റെ വേദനകള്‍ക്കിടയിലും രണ്ട് മക്കളെയും നല്ല രീതിയില്‍ വളര്‍ത്തി.

മക്കളുടെ വിവാഹം കഴിഞ്ഞ്, കുട്ടികളായി. എന്നിട്ടും അമ്മ വെറുതെ ഇരിക്കുന്നുണ്ടോ? അഭിനയം, റസ്റ്റോറന്റ് ബിസിനസ്, ഞങ്ങളെക്കാള്‍ തിരക്കാണ് അമ്മയ്ക്ക്. ആ ജീവിതം പാഠപുസ്തകമാണെന്ന്’, സുപ്രിയ പറയുന്നു.

എന്റെ അമ്മ പത്മയും കരുത്തുള്ള വനിതയാണ്. പുറത്ത് പോയി പഠിക്കാനും ജോലി ചെയ്യാനും ഒന്നുമുള്ള സാഹചര്യം അമ്മയ്ക്ക് ഉണ്ടായില്ല. അമ്മ ഒരിക്കലും എന്നെ നിയന്ത്രിച്ചിട്ടില്ല. അമ്മയ്ക്ക് കിട്ടാത്ത അവസരങ്ങള്‍ എനിക്ക് കിട്ടിയപ്പോള്‍ സന്തോഷിച്ചിട്ടേയുള്ളു.

എന്റെ പഠനം, കരിയര്‍, കുടുംബം, ജീവിതം എല്ലാം ഞാന്‍ ഡിസൈന്‍ ചെയ്തു. അമ്മയും അച്ഛനും അതിനെല്ലാം കൂടെ നില്‍ക്കുകയായിരുന്നു എന്നാണ് സ്വന്തം അമ്മയെ കുറിച്ചുള്ള സുപ്രിയയുടെ അഭിപ്രായം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്