നടന്‍ പൃഥ്വിരാജ് സുകുമാരനുമായുള്ള വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് സുപ്രിയ മേനോന്‍. നാല് വര്‍ഷത്തെ പരിചയത്തിന് ശേഷമായിരുന്നു വിവാഹമെന്നും എന്നാല്‍ കേരളത്തില്‍ എത്തിയപ്പോള്‍ മനസ്സില്‍ കണ്ടത് പോലെയുള്ള അവസ്ഥയല്ല നേരിടേണ്ടി വന്നതെന്നും സുപ്രിയ പറഞ്ഞു.
എന്നോടൊത്തു നടന്ന പൃഥ്വിയെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ താരത്തെ ആയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിലെത്തിക്കഴിഞ്ഞാലുളള ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. പക്ഷെ ഇവിടെ എത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷിന്റെ അവസ്ഥയായി. എല്ലാവരും എന്നെ നോക്കുന്നു. പലരും ശ്രദ്ധിക്കുന്നു. പറഞ്ഞ വാക്കുകള്‍ പലതും വാര്‍ത്തയാകുന്നു. വിവാദമാകുന്നു.
മകള്‍ അലംകൃതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാതിരിക്കുന്നതിനെക്കുറിച്ചും സുപ്രിയ സംസാരിക്കുന്നുണ്ട്. അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അവളുടെ എല്ലാ പിറന്നാളിനും ഫോട്ടോ ഇടുമായിരുന്നു. ആലിയ്ക്കും ഒരു സ്വകാര്യതയുണ്ട്. പതിമൂന്ന് വയസുവരെയെങ്കിലും അവളുടെ പ്രൈവസി മാതാപിതാക്കള്‍ ബഹുമാനിക്കണമെന്നാണ് സുപ്രിയ പറയുന്നത്.
മകളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും അംഗീകരിക്കണം. ആലിയ്ക്ക് സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഇല്ല. സോഷ്യല്‍ മീഡിയയുടെ നല്ലതും ചീത്തയും തിരിച്ചറിയുന്ന കാലത്ത് അവള്‍ തന്നെയുണ്ടാക്കുകയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യട്ടെ സുപ്രിയ പറയുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിയുടെ ചുക്കാന്‍ പിടിച്ചു കൊണ്ട് സുപ്രിയയും മുന്നിലുണ്ട്. പിന്നീട് ഡ്രൈവിംഗ് ലൈസന്‍സ്, ജനഗണമന, കടുവ, കുമാരി തുടങ്ങിയ സിനിമകള്‍ കമ്പനി നിര്‍മ്മിച്ചു.