പൃഥ്വിയുടെ നമ്പര്‍ തന്നത് കൂട്ടുകാരിയാണ്, എന്നാല്‍ ഇന്റര്‍വ്യൂവും ഫീച്ചറും നടന്നില്ല.. പിന്നീടാണ് ഡേറ്റിംഗ് ആരംഭിച്ചത്: സുപ്രിയ മേനോന്‍

പൃഥ്വിരാജിന്റെ ഭാര്യ എന്ന ടാഗിനപ്പുറം നിര്‍മ്മാതാവും മാധ്യമപ്രവര്‍ത്തകയുമാണ് സുപ്രിയ മേനോന്‍. എന്‍ഡിടിവിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കവെയാണ് സുപ്രിയയും പൃഥ്വിരാജും ആദ്യമായി കാണുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. അഭിമുഖത്തിന് വേണ്ടിയാണ് താന്‍ ആദ്യമായി പൃഥ്വിയെ വിളിച്ചത് എന്നാണ് സുപ്രിയ പറയുന്നത്.

മലയാള സിനിമകളെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാന്‍ അസൈന്‍മെന്റ് കിട്ടി. മമ്മൂട്ടി, മോഹന്‍ലാല്‍ എന്ന രണ്ട് ബിഗ് എമ്മുകളെ കുറിച്ച് അല്ലാതെ മറ്റൊരു നടനെ കുറിച്ച് അന്ന് അറിയില്ല. സഹപ്രവര്‍ത്തകയായ കൂട്ടുകാരിയാണ് മൊബൈല്‍ നമ്പര്‍ തന്നത്.

‘മലയാളത്തിലെ ഒരു യുവ താരമാണ്. സിനിമയെ കുറിച്ചൊക്കെ നല്ല ധാരണയുള്ള കക്ഷിയാണ്. നീ ഒന്ന് വിളിച്ച് നോക്ക്. ഉപകാരപ്പെടും’ എന്ന് പറഞ്ഞു. ആ ഒരൊറ്റ കോള്‍ ആണ് ജീവിതം മാറ്റിമറിച്ചത്. ഇന്റര്‍വ്യൂവും ഫീച്ചറും നടന്നില്ല. പക്ഷെ പൃഥ്വിയും താനും കൂട്ടുകാരായി.

പുള്ളി വലിയ സ്റ്റാറാണെന്നോ താര കുടുംബത്തിലാണെന്നോ ഒന്നും അറിയില്ലല്ലോ. പയ്യെ പയ്യെ സൗഹൃദം കൂടുതല്‍ ദൃഢമായി. ഡേറ്റിങ് തുടങ്ങി. തിരക്കിനിടക്കും പൃഥ്വി മുംബൈയില്‍ വരും. ഓട്ടോയില്‍ സഞ്ചരിക്കും. ബീച്ചിലിരിക്കും, റോഡരികില്‍ നിന്ന് ചായ കുടിക്കും.

അക്കാലത്ത് എല്ലാ പുസ്തകങ്ങളും രണ്ടെണ്ണം വാങ്ങും. ഒന്ന് പൃഥ്വിക്കാണ്. വായന കഴിഞ്ഞ് അതിനെ കുറിച്ച് ഒരുപാട് സംസാരിക്കും. നാല് വര്‍ഷത്തെ പരിചയത്തിന് ശേഷമാണ് വിവാഹം തീരുമാനിക്കുന്നത് എന്നാണ് സുപ്രിയ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 2011ല്‍ ആണ് പൃഥ്വിയും സുപ്രിയയും വിവാഹിതരാകുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം