'മരിച്ചു പോയ അച്ഛനെ കുറിച്ച് വരെ മോശമായ കമന്റ് ഇട്ടു; ഇത് ഞാൻ നിന്നെക്കുറിച്ചാണ് പറയുന്നത്; ഒടുവിൽ സൈബർ ബുള്ളിയിങ് നടത്തുന്ന ആളെ കണ്ടുപിടിച്ച് സുപ്രിയ മേനോൻ  

സൈബർ ബുള്ളിയിങ് എന്നത് ഇന്നത്തെ കാലത്ത് ഒരു വിധം എല്ലാ സിനിമാ താരങ്ങളും, മറ്റ് സെലിബ്രറ്റികളുമടക്കം സാധാരണക്കാരൻ വരെ നേരിടുന്നോരു കാര്യമാണ്. ഭൂരിപക്ഷ സമൂഹത്തിന് ഇഷ്ടമാവാത്ത എന്തെങ്കിലും തങ്ങളുടെ സിനിമയിലൂടെയോ കലയിലൂടെയോ  പറയുകയോ മറ്റോ ചെയ്താൽ കൂട്ടം ചേർന്ന് സോഷ്യൽ മീഡിയയിലൂടെ മോശം കമന്റുകളും മറ്റും പറഞ്ഞ് ആക്രമിക്കുന്നത് ഇപ്പോൾ സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്.

അതേസമയം  ഇത്തരം സൈബർ ബുള്ളിയിങ്ങിനെതിരെ ശക്തമായ സൈബർ നിയമങ്ങൾ നിലനിൽക്കുന്നുണ്ട് എന്നത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക്  മുൻപ് ഉള്ളതിനേക്കാൾ തീവ്രത കുറഞ്ഞു വരുന്നു എന്ന് വേണം കണക്കാക്കാൻ.

ഇപ്പോഴിതാ കുറേ കാലമായി തന്നെ സൈബർ ബുള്ളിയിങ് നടത്തുന്ന ഒരാളെ കണ്ടെത്തിയിരിക്കുകയാണ് നിർമ്മാതാവും നടൻ പൃഥ്വിരാജ് സുകുമാരന്റെ പങ്കാളിയുമായ സുപ്രിയ മേനോൻ. ഇന്സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയ ഇക്കാര്യം വെളിപ്പെടുത്തിയത്.

“നിങ്ങൾ എപ്പോഴെങ്കിലും സൈബർ ബുള്ളിയിങ് നേരിട്ടുണ്ടോ? എനിക്ക് കുറച്ച് വർഷങ്ങളായി അത്തരമൊരു അനുഭവം ഉണ്ടാവുന്നുണ്ട്. വർഷങ്ങളായി ഒന്നിൽ കൂടുതൽ ഫേയ്ക്ക് ഐ. ഡികളിൽ നിന്നും സോഷ്യൽ മീഡിയയിൽ  എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും  സൈബർ ബുള്ളിയിങ് ചെയ്ത് അപമാനിക്കുകയാണ്. മരിച്ചു പോയ എന്റെ അച്ഛനെ കുറിച്ച് വരെ വളരെ മോശമായ കമന്റ് ഇട്ടിട്ടുണ്ട്. അവളൊരു നഴ്സാണ്, ഒരു കുട്ടിയുടെ അമ്മയുമാണ്. ഞാൻ നിന്നെകുറിച്ചാണ് സംസാരിക്കുന്നത് എന്ന് നിനക്കറിയാം”

സുപ്രിയ ഇന്സ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. അടുത്ത സ്റ്റോറിയായി ഈ വെളിപ്പെടുത്തലിലൂടെ  തനിക്ക് ലഭിച്ച പ്രതികരണവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.

ഞാൻ അവളുടെ പേര് വെളിപ്പെടുത്തണോ അതോ അവൾക്കെതിരെ കേസ് കൊടുക്കണോ എന്നാണ് സുപ്രിയ ചോദിക്കുന്നത്. സ്റ്റോറി ഇട്ടതിന് പിന്നാലെ മുൻപുണ്ടായിരുന്ന കമന്റുകൾ അവൾ ഡിലീറ്റ് ചെയ്യുന്നുണ്ടെന്നും സുപ്രിയ പറഞ്ഞു. എന്തായാലും വരും ദിവസങ്ങളിൽ ഈ വ്യക്തി ആരാണ് എന്നുള്ളതിന് ഉത്തരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് സുപ്രിയയെ ഫോളോ ചെയ്യുന്നവർ.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി