പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

മലയാളത്തിലെ താര ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. മാധ്യമപ്രവർത്തനത്തിൽ നിന്നും വിവാഹശേഷം സിനിമായിലേക്കെത്തിയ സുപ്രിയ ഇന്ന് മലയാളത്തിലെ തിരക്കുള്ള നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ്.

ഇപ്പോഴിതാ പൃഥ്വിരാജുമായുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സുപ്രിയ മേനോൻ. ഇത്രയും തിരക്ക് പിടിച്ച ജീവിതത്തിൽ ബാലൻസ് വർക്ക് 90 ശതമാനവും ജീവിതം 10 ശതമാനവുമാണെന്നാണ് സുപ്രിയ പറയുന്നത്. കൂടാതെ പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണെന്ന് പറഞ്ഞ സുപ്രിയ താൻ ക്രിയേറ്റീവ് പശ്ചാത്തലത്തിൽ നിന്ന് വന്നയാളല്ലെന്നും പറയുന്നു.

“പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്. ഒരുമിച്ച് ഒരിടത്ത് താമസിക്കാൻ പറ്റില്ല. ഇതാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്. ഇപ്പോൾ മകളും അച്ഛൻ കുറച്ച് കൂടി സമയം വീട്ടിലുണ്ടാകണമെന്ന് പറയുന്നുണ്ട്. പക്ഷെ സിനിമയാണ് ഇദ്ദേഹം ശ്വസിക്കുന്നതും കഴിക്കുന്നതെന്നും എനിക്കറിയാം. ഞങ്ങൾ പൃഥിയെ കാണാൻ ഒരുപാ‌ട് യാത്ര ചെയ്യാറുണ്ട്. അത് വെക്കേഷനല്ല. എമ്പുരാന്റെ സമയത്ത് ഞങ്ങൾ യുകെയിൽ പോയി.

മകൾക്ക് പൃഥിയെ അധികം കാണാനായില്ല. രാത്രി ഷൂട്ട് കഴിഞ്ഞ് തിരിച്ച് വരുമ്പോഴേക്കും അവൾ ഉറങ്ങിക്കാണും. രാവിലെ മകൾ ഉണരുന്നതിന് മുമ്പ് പൃഥി വർക്കിന് പോവുകയും ചെയ്യും. സംവിധായകനായതിനാൽ വളരെ നേരത്തെ പോകണമെന്ന് പറയും. പൃഥിക്ക് പ്രായമാകുമ്പോൾ വർക്ക് ലൈഫ് ബാലൻസ് ഉണ്ടാകുമെന്ന് കരുതുന്നെന്നും സുപ്രിയ പറയുന്നു. ഇപ്പോഴത്തെ ബാലൻസ് വർക്ക് 90 ശതമാനവും ജീവിതം 10 ശതമാനവുമാണ്. 50-50 ആയില്ലെങ്കിലും 60-40 ആയാലും മതി.

മുമ്പ് എനിക്ക് ഇവി‌ടത്തെ തമാശകൾ മനസിലാകില്ലായിരുന്നു. പൃഥിയും സുഹൃത്തുക്കളും തമാശ പറയുമ്പോൾ എനിക്ക് ആ തമാശ മനസിലാകില്ല. ഇപ്പോൾ അറിയാം. ‘പവനായി ശവമായി’ എന്ന പ്രയോ​ഗത്തിന്റെ കൾച്ചറൽ കോൺടക്സ്റ്റ് എനിക്കറിയില്ല. അതിന് പകരം ഹിന്ദിയിലെ പ്രയോ​ഗമായിരിക്കും ഞാൻ പറയുക.

ഇവരെല്ലാം ക്രിയേറ്റീവ് ആയ ആളുകളാണ്. ഞാൻ ക്രിയേറ്റീവ് പശ്ചാത്തലത്തിൽ നിന്ന് വന്നയാളല്ല. പൃഥി പൂർണമായും ക്രിയേറ്റീവാണ്. അഭിപ്രായങ്ങൾ വരുമ്പോൾ സംവിധായകനൊപ്പമാണ് പൃഥി നിൽക്കുക. ഞാനും എക്ലിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ് ഇത് വേണോ എന്ന് ചോദിച്ച് വഴക്കുണ്ടാക്കുക.

എന്നാൽ സംവിധായകന് ഇതാണ് വേണ്ടതെങ്കിൽ അത് വേണമെന്ന് പൃഥി പറയും. ഈ അഭിപ്രായ വ്യത്യാസങ്ങൾ ആവശ്യമാണ്. പക്ഷെ അതെപ്പോഴും സുഖകരമായിരിക്കില്ല.
കാരണം ഈ വ്യക്തിക്കൊപ്പമാണ് ജീവിക്കുന്നത്. വീട്ടിൽ സിനിമ ചർച്ച ചെയ്യാറുണ്ട്. അത് ഒഴിവാക്കാൻ ശ്രമിച്ചാലും ചിലപ്പോൾ നടക്കില്ല.” എന്നാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ സുപ്രിയ മേനോൻ പറഞ്ഞത്.

Latest Stories

രണ്ട് മലയാളി താരങ്ങളുടെ സ്വപ്ന അരങ്ങേറ്റം; ഒരു വർഷത്തിനിടെ ഒറ്റ മത്സരം പോലും ജയിക്കാനാവാതെ ടീം ഇന്ത്യ

രാത്രി ഫോണിൽ മറ്റൊരാൾ വിളിച്ചതിനെ ചൊല്ലിയുള്ള തർക്കം; വിളിച്ചുവരുത്തിയത് ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞ്, വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു; സ്ഥിരീകരിച്ച് കുഞ്ചാക്കോ ബോബൻ

ഞാൻ പറയുന്ന ഈ രീതിയിൽ കളിച്ചാൽ ഓസ്‌ട്രേലിയയിൽ ജയിക്കാം, അവന്മാരുടെ ആ കെണിയിൽ വീഴരുത്; ഇന്ത്യക്ക് ഉപദേശവുമായി ശാർദൂൽ താക്കൂർ

ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം

വായൂമലിനീകരണം രൂക്ഷം; ഡൽഹിയിൽ ക്ലാസ്സുകൾ ഓണ്‍ലൈനാക്കി, തീരുമാനം സുപ്രിംകോടതിയുടെ വിമർശനത്തിന് പിന്നാലെ

'അവളുടെ ഫോണ്‍ റിംഗ് ചെയ്താല്‍ ഞങ്ങള്‍ ഭയക്കും'; നയന്‍താരയെ കുറിച്ച് നാഗാര്‍ജുന

അത്രമാത്രം കഠിനമേറിയ ട്രാക്ക് ആയിരുന്നു അത്, എന്നിട്ടും ഞാൻ അവിടെ സെഞ്ച്വറി നേടി; പ്രിയപ്പെട്ട ഇന്നിങ്സിനെക്കുറിച്ച് തുറന്നടിച്ച് വിരാട് കോഹ്‌ലി

ഭർതൃ വീട്ടുകാർ നടത്തുന്ന ബോഡി ഷെയ്മിങ് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരും; ഹൈക്കോടതി

ആൻഡേഴ്സൺ വരെ ലേലത്തിൽ ഉണ്ടല്ലോ, അപ്പോൾ 50 വയസുള്ള എന്നെയും പരിഗണിക്കാം; ടീമുകളോട് ആവശ്യവുമായി ഇതിഹാസ താരം