അവാര്‍ഡ് കിട്ടിയപ്പോള്‍ പലരോടും ചാന്‍സ് ചോദിച്ചു, നായികയാക്കാന്‍ ആവില്ല എന്നാണ് കിട്ടിയ മറുപടി: സുരഭി ലക്ഷ്മി

ടൊവിനോ തോമസ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ 100 കോടി ക്ലബ്ബിലേക്ക് എത്തിയിരിക്കുകയാണ്. ടൊവിനോ ട്രിപ്പിള്‍ റോളില്‍ എത്തിയ ചിത്രത്തില്‍ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നീ തെന്നിന്ത്യന്‍ നായികമാരും വേഷമിട്ടിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ശ്രദ്ധ നേടിയത് സുരഭി ലക്ഷ്മി അവതരിപ്പിച്ച മാണിക്യം എന്ന നായികാ കഥാപാത്രമാണ്. തന്റെ റോളിനെ കുറിച്ച് സുരഭിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പലരും തന്നെ നായികയാക്കാന്‍ പറ്റില്ല എന്ന് മുമ്പ് പറഞ്ഞിരുന്നുവെന്നാണ് സുരഭി വെളിപ്പെടുത്തിയിരിക്കുന്നത്. തുടക്കം തൊട്ടേ പ്രായത്തില്‍ക്കവിഞ്ഞ പക്വതയുള്ള റോളുകള്‍ ചെയ്തതു കൊണ്ട് ആളുകളുടെ മനസില്‍ സ്‌ക്രീന്‍ ഏജ് കുറച്ച് കൂടുതലാണ്. അവാര്‍ഡ് കിട്ടിയ ശേഷം ചാന്‍സ് ചോദിച്ച് പലരേയും ബന്ധപ്പെട്ടിരുന്നു.

നായികയാക്കാന്‍ ആവില്ല എന്നാണ് കിട്ടിയ മറുപടി. പക്ഷേ അവിടെയാണ് ജിതിന്‍ ലാല്‍ വ്യത്യസ്തനാവുന്നത്. ഇങ്ങനെയൊരു കഥാപാത്രം എന്നെ അദ്ദേഹം ആത്മവിശ്വാസത്തോടെ ഏല്‍പ്പിച്ചു. ഇങ്ങനെ ഒരു കഥാപാത്രം എനിക്ക് ചെയ്യാനാവുമെന്ന ചിന്ത അദ്ദേഹത്തിന് വന്നു. ടൊവിനോയുടെ കഴിവുകള്‍ ഇത്രയേറെ പുറത്തുകൊണ്ടുവന്ന വേറൊരു സംവിധായകനില്ല.

നായികയാവണം എന്നതായിരുന്നില്ല ചിന്ത. നമ്മുടെ കഥാപാത്രം നന്നായും സത്യസന്ധമായും ചെയ്യുക എന്നതാണ്. നമ്മുടെ കഥാപാത്രത്തെ കള്ളത്തരമില്ലാതെ ഏറ്റവും ആത്മാര്‍ത്ഥമായി സമീപിക്കുകയും ചെയ്യുക എന്നത് മാത്രമേ ഓരോ സിനിമയിലും ഞാന്‍ ചെയ്തിട്ടുള്ളൂ.

നായികയ്ക്കപ്പുറം ഏത് കഥാപാത്രവും അനായാസം ചെയ്യാന്‍ കഴിയുന്ന നടിയെന്ന നിലയില്‍ വളരാനാണ് ശ്രമിച്ചിട്ടുള്ളത്. അങ്ങനെ ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കാം മാണിക്യമെന്ന കഥാപാത്രവും എന്നിലേക്ക് വന്നത് എന്നാണ് സുരഭി ലക്ഷ്മി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി