ഗ്ലാമര്‍ കൂട്ടണോ? എന്നെ നായികയാക്കാന്‍ ടൊവിനോ സമ്മതിച്ചോ എന്നാണ് ആദ്യം ചോദിച്ചത്: സുരഭി ലക്ഷ്മി

മലയാളത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ഓണചിത്രങ്ങളില്‍ ഗംഭീര കളക്ഷന്‍ നേടി മുന്നേറുകയാണ് ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’. 87 കോടിയാണ് ഈ ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍. നവാഗതനായ ജിതിന്‍ ലാലിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളായ കുഞ്ഞിക്കേളു, മാണിക്യന്‍, അജയന്‍ എന്നീ വേഷങ്ങളാണ് ടൊവിനോ ചെയ്തത്.

ചിത്രത്തിലെ ഒരു നായിക സുരഭി ലക്ഷ്മി ആണ്. ടൊവിനോയുടെ നായികയായി എത്തിയതിനെ കുറിച്ച് സുരഭി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ടൊവിനോയുടെ നായികയായി ആദ്യം തന്നെ വിളിച്ചപ്പോള്‍, ടൊവിനോ സമ്മതിച്ചോ എന്ന് താന്‍ തിരിച്ചു ചോദിച്ചു എന്നാണ് സുരഭി പറയുന്നത്.

ടൊവിനോയുടെ നായികയാണ് താന്‍ എന്ന് ആദ്യം കഥ പറയാന്‍ വിളിച്ചപ്പോള്‍ പറയുന്നത്. അവതരിപ്പിക്കേണ്ട കഥാപാത്രത്തിന്റെ ചെറിയ ഔട്ട് ലൈന്‍ പറഞ്ഞു തന്നു. സിനിമയുടെ കഥാകൃത്തിനെ അന്ന് കണ്ടിരുന്നില്ല. ഡയറക്ടര്‍ ജിതിന്‍ ലാല്‍ ആണ് കഥ പറയുന്നത്. രണ്ട് ഏജ് ഉണ്ട്, അമ്മയായും കാമുകിയായും അഭിനയിക്കണം.

അപ്പോഴാണ് ഞാന്‍ ചോദിച്ചത് നായകന്‍ ആരാന്നാ പറഞ്ഞത് എന്ന്. ടോവിനോ തോമസ് ആണല്ലേ, അദ്ദേഹം സമ്മതിച്ചോ എന്ന് ചോദിച്ചു. ഗ്ലാമര്‍ കൂട്ടണോ എന്നൊക്കെ ചോദിച്ചു. വന്ന് അഭിനയിച്ചാല്‍ മാത്രം മതിയെന്ന് അവര്‍ പറഞ്ഞു. കഥ കേട്ടപ്പോള്‍ ഓക്കെ പറയാതിരിക്കാന്‍ നൂറു സിനിമകളുടെ സ്‌ക്രിപ്റ്റ് ഒന്നും മുന്നില്‍ ഉണ്ടായിരുന്നില്ല.

നിറയെ ഡേറ്റുകളാണ്. എത്രവേണമെങ്കിലും ഡേറ്റുകള്‍ വാരിക്കോരി കൊടുക്കാന്‍ തയ്യാറായിരിക്കുന്ന നടിയാണ് താന്‍. മോഷ്ടിക്കാനായി നാണുവും മണിയനും ഇറങ്ങുന്ന വിഷ്വല്‍ ത്രീഡിയില്‍ ചെയ്തിരുന്നത് തന്നെ കാണിച്ചിരുന്നു. സ്‌ക്രിപ്റ്റ് കൂടെ വായിച്ചപ്പോള്‍ ഒരു ആക്ടര്‍ക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം അതില്‍ ഉണ്ട് എന്നാണ് സുരഭി പറയുന്നത്.

Latest Stories

കശ്മീരിലെ കുല്‍ഗാമിലെ ഏറ്റുമുട്ടൽ; 4 ജവാന്മാർക്കും ഒരു പൊലീസുകാരനും പരിക്ക്, ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതം

ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ വേണ്ട; എം ആർ അജിത്കുമാറിനെ മാറ്റണമെന്ന് ബിനോയ്‌ വിശ്വം

സികെ ആശ എംഎൽഎയോട് അപമര്യാദയായി പെരുമാറി; സിഐയ്ക്ക് സ്ഥലം മാറ്റം

ഹിസ്ബുള്ളയുടെ മുഖ്യ സൈനിക ആസ്ഥാനത്ത് ബോംബിട്ട് ഇസ്രയേല്‍; നിരവധി പേര്‍ കൊല്ലപ്പെട്ടു; കര ആക്രമണത്തിനായി ലെബനന് സമീപം ടാങ്കുകള്‍ വിന്യസിച്ചു

ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ പാകിസ്ഥാനിലേക്ക്?, നിര്‍ണായക നീക്കവുമായി പിസിബി

"ഏറ്റവും മികച്ച ടീം ബാഴ്‌സലോണ തന്നെ"; തുറന്ന് സമ്മതിച്ച് എതിർ ടീം പരിശീലകൻ

സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ല, സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം യുക്തിരഹിതം: കങ്കണ

കണ്ണീരോർമയായി അർജുൻ; പിറന്ന മണ്ണിൽ അന്ത്യ വിശ്രമം, കണ്ണീരോടെ വിട ചൊല്ലി വീട്ടുകാരും നാട്ടുകാരും

ഹെൽമെറ്റിൽ കൊണ്ടാൽ പോലും അവനെ നമുക്ക് എൽബിഡബ്ല്യൂ ആക്കാം, ബംഗ്ലാദേശ് ബാറ്ററെ കളിയാക്കി കൊന്ന് ഋഷഭ് പന്ത്