അതിനു ശേഷം അവസരങ്ങള്‍ ലഭിച്ചില്ല, വളരെക്കാലത്തിന് ശേഷം സാര്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ചലഞ്ചിംഗ് കഥാപാത്രമാകുമെന്ന് കരുതിയില്ല: സുരഭി ലക്ഷ്മി

സംവിധായകന്‍ ജയരാജിന് ജന്മദിനാശംസകളുമായി നടി സുരഭി ലക്ഷ്മി. 2004ല്‍ പെരിന്തല്‍മണ്ണയില്‍ വച്ച് നടന്ന യുവജനോത്സവത്തില്‍ അദ്ദേഹം തന്റെയുള്ളിലെ നടിയെ തിരിച്ചറിയുകയും ഒപ്പം ബൈ ദ പീപ്പിള്‍ എന്ന സിനിമയിലൂടെ മലയാളം സിനിമയിലേക്ക് അവസരം നല്‍കുകയും ചെയ്തു. വളരെകാലങ്ങള്‍ക്ക് ശേഷം അദ്ദേഹം വീണ്ടും ഒരു സിനിയമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയപ്പോള്‍ അത് തന്റെ ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട വേഷമാകുമെന്ന് കരുതിയിരുന്നില്ല. അദ്ദേഹത്തിനൊപ്പം തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനിക്കുന്നു എന്നും സുരഭി കൂട്ടിച്ചേര്‍ത്തു.

സുരഭി ലക്ഷ്മിയുടെ കുറിപ്പ്:

പ്രിയപ്പെട്ട ജയരാജ് സാറിന് പിറന്നാളാശംസകള്‍

2004ല്‍ പെരിന്തല്‍മണ്ണയില്‍ വെച്ച് നടന്ന യുവജനോത്സവത്തില്‍ സാറും സബിത ചേച്ചിയും ചേര്‍ന്ന് എന്നിലെ നടിയെ തിരിച്ചറിയുകയും ഒപ്പം ബൈ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ നളിനി എന്ന കഥാപാത്രത്തിലൂടെ എനിക്ക് മലയാള സിനിമയിലേക്ക് അവസരം തരികയും ചെയ്തു. അതിനു ശേഷം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

പിന്നീട് അമൃത ടിവിയിലെ ബെസ്റ്റ് ആക്ടര്‍ എന്ന ഷോയില്‍ പങ്കെടുക്കുന്ന സമയത്ത് ജയരാജ് സര്‍ സെലിബ്രിറ്റി ജഡ്ജ് ആയി എത്തുകയും പരിചയം പുതുക്കാന്‍ അവസരം കിട്ടുകയും അങ്ങനെ ഗുല്‍മോഹര്‍ എന്ന ചിത്രത്തിലെ നിര്‍മല എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉള്ള ഭാഗ്യം ലഭിച്ചു. അതിനു ശേഷം ദി ട്രെയിന്‍ എന്ന ചിത്രത്തിലും സാറിനൊപ്പം വര്‍ക് ചെയ്യാന്‍ സാധിച്ചു.

തിരക്കഥ, കാഞ്ചീപുരത്തെ കല്യാണം, പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങി കുറച്ച് ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ഞാന്‍ വീണ്ടും സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു. വളരെക്കാലത്തിന് ശേഷം സാറിന്റെ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ എന്റെ കരിയറിലെ തന്നെ വളരെ ചലഞ്ചിങ് ആയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആകുമെന്ന് കരുതിയിരുന്നില്ല.

ഷൂട്ട് തുടങ്ങിയതിനു ശേഷം എന്റെ ഏറ്റവും പ്രധാനപെട്ട കഥാപാത്രങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു പ്രഭ. പ്രഭയെ എന്നാല്‍ ആവും വിധം തിരിച്ചേല്‍പ്പിച്ചു എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് സാറിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍, മലയാള സിനിമയെ ലോകസിനിമക്ക് മുന്‍പില്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ച മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവധായകന് ലഭിച്ച പുരസ്‌കാരങ്ങളുടെ കലവറ കാണാന്‍ ഉള്ള ഭാഗ്യവും ലഭിച്ചു. സുവര്‍ണമയൂരം ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയ പ്രിയപ്പെട്ട ജയരാജ് സാറിന്റെ കൂടെ തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരിക്കല്‍ കൂടി, എന്റെ എല്ലാവിധ പിറന്നാളാശംസകളും.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍