80 വയസുള്ള മന്ത്രവാദിനിയാണ്, 'ബാംബു ബോയ്‌സി'ലെ ഭാഷയാണ് സംസാരിക്കുന്നത്.. ഇലന്തൂരുമായി ബന്ധമില്ല: സുരഭി ലക്ഷ്മി

ഐശ്വര്യ ലക്ഷ്മിയുടെ ‘കുമാരി’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയപ്പോള്‍ നടി സുരഭി ലക്ഷ്മിയുടെ മന്ത്രവാദിനി ലുക്കിലുള്ള കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ കഥാപാത്രം ചര്‍ച്ചയാകുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സുരഭി ലക്ഷ്മി. ഇലന്തൂരിലെ നരബലി അടക്കമുള്ള സംഭവങ്ങളുമായി ചിത്രത്തിന് ബന്ധമില്ല എന്ന് പറയുകയാണ് സുരഭി ഇപ്പോള്‍.

80 വയസുള്ള മന്ത്രവാദിനി ആയാണ് അഭിനയിക്കുന്നത്. 80 വയസ് വരെ നമുക്ക് മാനസികമായി സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരു പത്തിരുപത് വയസ് വരെ ഒക്കെയാണെങ്കില്‍ പറ്റും. അങ്ങനെ ഈ റോള്‍ ചെയ്യുന്നില്ല എന്ന് പറഞ്ഞതാണ്. പിന്നെ സംവിധായകനൊക്കെ നിര്‍ബന്ധിച്ചാണ് ഈ കഥാപാത്രം ചെയ്യുന്നത്.

ഇപ്പോള്‍ നടക്കുന്ന സംഭവവുമായി സിനിമയിലെ താന്‍ അവതരിപ്പിക്കുന്ന മന്ത്രവാദിനിക്ക് ഒരു ബന്ധവുമില്ല. ഇങ്ങനെയൊരു ചര്‍ച്ച ഉണ്ടാക്കുക എന്നതല്ല സിനിമയുടെ ലക്ഷ്യം. തങ്ങള്‍ ഒരു മുഴുനീള എന്റര്‍ടെയ്‌നര്‍ സിനിമയാണ് ഉദ്ദേശിച്ചത്. ബാംബു ബോയിസിലൊക്കെ വന്നിട്ടുള്ള ഒരു ഭാഷയാണ്.

പക്ഷെ നമ്മള്‍ തമാശ രീതിയിലാണ് എടുത്തിട്ടുള്ളത്. ഇത് ഒരു സീരിയസ് സംഭവമാണ് എന്നാണ് സുരഭി ലക്ഷ്മി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്. ഒക്ടോബര്‍ 28ന് ആണ് ‘കുമാരി’ തിയേറ്ററുകളില്‍ എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, തന്‍വി റാം, രാഹുല്‍ മാധവ്, സ്ഫടികം ജോര്‍ജ്, സ്വാസിക എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?