കാരവാന്‍ ഡ്രൈവര്‍ കണ്ണുപൊട്ടെ ചീത്ത വിളിച്ചു, മഴ നനഞ്ഞിട്ട് നിവര്‍ത്തിയില്ലാതെ ഡ്രസ് മാറ്റാന്‍ കയറിതായിരുന്നു.. ഞങ്ങള്‍ക്ക് സൗകര്യങ്ങള്‍ ലഭിക്കാറില്ല: സുരഭി ലക്ഷ്മി

സിനിമാ സെറ്റുകളില്‍ താന്‍ അനുഭവിക്കേണ്ട വന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി നടി സുരഭി ലക്ഷ്മി. പീരീഡ്‌സ് ആണെങ്കില്‍ പോലും ബാത്തറൂമില്‍ പോകാന്‍ പറ്റില്ല. വസ്ത്രം മാറാന്‍ റൂമും ഉണ്ടായിരുന്നില്ല. മഴ നനഞ്ഞ് വസ്ത്രം മാറാന്‍ കാരവനില്‍ കയറിയപ്പോള്‍ ഡ്രൈവറില്‍ നിന്നും തെറി കേട്ടിട്ടുണ്ട് എന്നാണ് സുരഭി പറയുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ ദുരവസ്ഥയെ കുറിച്ചും സുരഭി സംസാരിക്കുന്നുണ്ട്.

ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് മുതല്‍ മലയാള സിനിമയില്‍ ഒരുപാട് ചര്‍ച്ചകള്‍ വരുന്നുണ്ട്. ഞാന്‍ ഈ റിപ്പോര്‍ട്ടിനെ വളരെ പോസിറ്റീവ് ആയാണ് കാണുന്നത്. 2005 മുതല്‍ 2025 വരെ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് ഇരുപത് വര്‍ഷമായി സിനിമയിലുണ്ട്. അന്നൊക്കെ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് കാരവന്‍ ഒന്നും ഇല്ല. തുണി മറച്ചിട്ടും അല്ലെങ്കില്‍ വസ്ത്രാലങ്കാരം ചെയ്യുന്ന ചേട്ടന്മാരെ വിശ്വസിച്ചും ഇവിടെ ആരും ഇല്ല നിങ്ങള്‍ മാറ്റിക്കോ എന്ന് പറയുന്ന വിശ്വാസത്തിന്റെ പേരിലാണ് അന്നൊക്കെ ഞങ്ങള്‍ വസ്ത്രം മാറിയിരുന്നത്.

എസി ഉണ്ടെങ്കിലും അതിന്റെ റിമോട്ട് ഉണ്ടാകില്ല, അതില്‍ ചിലപ്പോ 200, 300, രൂപയായിരിക്കും അവര്‍ക്ക് ലാഭം കിട്ടുക. കൃത്യമായി വണ്ടികള്‍ കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. കാരവന്‍ ഒക്കെ സെറ്റില്‍ വന്ന് തുടങ്ങിയപ്പോള്‍ അതിനുള്ളില്‍ എങ്ങനെയിരിക്കും എന്ന് എത്തി നോക്കാന്‍ പോലും പറ്റില്ലായിരുന്നു. ഒരിക്കല്‍ സെറ്റില്‍ മഴ ആയിട്ട് രാവിലെ മുതല്‍ വൈകിട്ട് വരെ മഴ നനഞ്ഞിരുന്നിട്ട്, ഡ്രസ് മാറാന്‍ മറ്റ് നിവര്‍ത്തിയില്ലാതെ കാരവാനില്‍ കയറി ഡ്രസ് മാറിയപ്പോള്‍ അതിലെ ഡ്രൈവറില്‍ നിന്ന് കണ്ണുപൊട്ടെ ചീത്ത കേട്ടിട്ടുണ്ട്.

ആ ഡ്രൈവര്‍ ഇപ്പോള്‍ കാരവന്‍ ഓടിക്കുന്നുണ്ടോ എന്ന് അറിയില്ല. പീരീഡ്‌സ് ആകുന്ന സമയത്ത് നമുക്കും എല്ലാവരെയും പോലെ സൗകര്യങ്ങള്‍ കിട്ടും എന്ന് കരുതിയിട്ടുണ്ട്. എന്നാല്‍ രാവിലെ അഞ്ച് മണിക്ക് ഒക്കെ റെഡി ആയി വന്നിട്ട് വൈകിട്ട് തിരിച്ചു ചെല്ലുമ്പോ മാത്രം ബാത്ത്റൂമില്‍ പോയിട്ടുണ്ട്. നമുക്ക് മാത്രമല്ല അസ്സിസ്റ്റന്റ്‌റ് ഡയറക്ടര്‍മാര്‍ തുടങ്ങി ഒരുപാട് ജോലി ചെയ്യുന്നവര്‍ക്കും ഇതുപോലെ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്.

ഒരു അവസരം കൊടുത്തത് എന്തോ ഔദാര്യം പോലെ അവരോടു പെരുമാറുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. തിരിച്ചു പോകാന്‍ കാശില്ലാതെ നിങ്ങളുടെ വണ്ടിയില്‍ വരട്ടെ എന്ന് ചോദിച്ചവരുണ്ട്. അവര്‍ തിരിച്ചു പോകുമ്പോ പരാതിയൊന്നും ഇല്ല, നമുക്ക് ഇതൊരു അവസരം ആണല്ലോ എന്നാണ് പറയുക. സത്യം പറഞ്ഞാല്‍ അയാള്‍ സെറ്റില്‍ ഇല്ലെങ്കില്‍ ഷോട്ട് എടുക്കുമ്പോ നൂറുപേര് ഇടക്ക് കയറി വരും, ഇതൊക്കെ നോക്കുന്നത് ഒരു ചെറിയ ജോലി അല്ല എന്നാണ് സുരഭി പറയുന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി