'ഓളവും തീരവും' ഏഴ് ദേശീയ പുരസ്‌കാര ജേതാക്കള്‍ ഒരുമിച്ച സിനിമ; സുരഭി ലക്ഷ്മി

‘ഓളവും തീരവും’ 7 ദേശീയ പുരസ്‌കാര ജേതാക്കള്‍ ഒരുമിച്ച സിനിമയെന്ന് നടി സുരഭി ലക്ഷ്മി. കുറി സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു സുരഭിയുടെ പ്രതികരണം. എംടിയുടെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓളവും തീരവും. എംടി സാര്‍, ലാല്‍ സാര്‍, പ്രിയദര്‍ശന്‍ സാര്‍ എന്നിവര്‍ക്കൊപ്പം സിനിമ ചെയ്യണം എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും, ഇപ്പോള്‍ ബക്കറ്റ് ലിസ്റ്റിലെ എല്ലാ കാര്യവും നടന്നത് പോലെയാണ് തോന്നിയതെന്നും സുരഭി പറയുന്നു.

ഓളവും തീരവും എന്ന സിനിമ ഞാന്‍ കണ്ടിട്ടില്ല. കാണരുത് എന്ന് അവര്‍ പറയുകയും ചെയ്തു. ഓളവും തീരവും നെറ്റ്ഫ്‌ലിക്‌സിന്റെ 11 സിനിമകളില്‍ പെടുന്ന ഒരു സിനിമയാണ്. ആ ആന്തോളജിയില്‍ രണ്ട് സിനിമകളില്‍ അഭിനയിക്കുന്ന ഒരേ ഒരു അഭിനേതാവും താനാണെന്ന് സുരഭി പറഞ്ഞു. എ. എംടി സാര്‍, പ്രിയദര്‍ശന്‍ സാര്‍, ലാല്‍ സാര്‍, സന്തോഷ് ശിവന്‍ സാര്‍, സാബു സിറില്‍ സാര്‍ അങ്ങനെ ഏഴ് ദേശീയ പുരസ്‌കാര ജേതാക്കള്‍ സംഗമിക്കുന്ന ഒരു സിനിമ കൂടിയാണ് ഓളവും തീരവും.

താന്‍ ബീബാത്തു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തന്റെ ഒരു പ്രായം വെച്ച് കുറച്ച് ചലഞ്ചിംഗായാണ് എനിക്ക് ആ കഥാപാത്രം തോന്നിയത്. അത് ചെയ്യാന്‍ പറ്റുന്നത് പോലെ ഒക്കെ ചെയ്തിട്ടുണ്ട്. നല്ലതായി വരുമെന്ന് വിചാരിക്കുന്നു. പിന്നെ ഏറ്റവും വലിയ സന്തോഷം ആ സിനിമ ബ്ലാക്ക് ആന്റ് വൈറ്റിലാണ് റിലീസ് ചെയ്യുന്നത് എന്നുള്ളതാണ്. .

ഈ ഒരു കാലഘട്ടത്തിലെ നടി എന്ന നിലയ്ക്ക് എംടി സാറിന്റെ സ്‌ക്രിപ്പ്റ്റില്‍ അഭിനയിക്കാന്‍ സാധിക്കുമോ എന്ന് അറിയില്ലായിരുന്നു. അതുപോലെ പ്രിയന്‍ സാറിന്റെയും ലാല്‍ സാറിന്റെയും സിനിമകള്‍ വരുമ്പോള്‍ അവസരം കിട്ടുമോ എന്നുള്ളത് അറിയില്ല. അതൊക്കെ നമ്മുടെ ഉള്ളിലുള്ള ആഗ്രഹമാണ്. അവര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്യണം എന്നുള്ളത്. അപ്പോള്‍ എന്റെ ബക്കറ്റ് ലിസ്റ്റിലെ എല്ലാ കാര്യവും നടന്നത് പോലെയാണ് തോന്നിയതെന്നും സുരഭി കൂട്ടിച്ചേർത്തു.

Latest Stories

'മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിൽ ആഭ്യന്തരമന്ത്രി ഉത്തരം നൽകേണ്ടി വന്നേനെ, ഇവിട ഗോദി മീഡിയ അമിത് ഷായെ ദൈവമാക്കുന്ന തിരക്കിലാണ്'; മഹുവ മൊയ്ത്ര

ഓടി ഒളിച്ചിട്ടും ഭീകരര്‍ തോക്ക് കൊണ്ട് തലയില്‍ തട്ടി; പുലര്‍ച്ചെ വരെ മോര്‍ച്ചറിയില്‍ കൂട്ടിരുന്നത് മുസാഫിറും സമീറും; കശ്മീരില്‍ എനിക്ക് രണ്ട് സഹോദരന്മാരുണ്ടെന്ന് ആരതി

RR VS RCB: എന്തിനീ ക്രൂരത, ക്യാച്ച് എടുക്കാത്തതില്‍ രാജസ്ഥാന്‍ താരത്തെ വലിച്ചിഴച്ച് കോച്ച്, അത്‌ വേണ്ടായിരുന്നുവെന്ന് ആരാധകര്‍, വീഡിയോ

വിന്‍സിയുടെ പരാതി അട്ടിമറിച്ചു, ഫെഫ്കയുടെ നടപടി ദുരൂഹം: നിര്‍മ്മാതാക്കള്‍

ഭീകരവാദികളെ മണ്ണില്‍ മൂടാന്‍ സമയമായി; രാജ്യത്തിന്റെ ആത്മാവിനെ മുറിവേല്‍പ്പിച്ചവരെ അവര്‍ ചിന്തിക്കുന്നതിനും അപ്പുറം ശിക്ഷിക്കുമെന്ന് മോദി

ജയില്‍ വേണോ, മന്ത്രിപദം വേണോ; ഉടന്‍ തീരുമാനം അറിയിക്കണം; തമിഴ്‌നാട്ടില്‍ എന്താണ് നടക്കുന്നത്; മന്ത്രി സെന്തില്‍ ബാലാജിക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം; കപില്‍ സിബലിനെ നിര്‍ത്തിപ്പൊരിച്ചു

മോഹന്‍ലാലും ശോഭനയും പ്രമോഷന് എത്തിയില്ല, വേണ്ടെന്ന് വച്ചതിന് കാരണമുണ്ട്: തരുണ്‍ മൂര്‍ത്തി

തിരുവനന്തപുരം വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന് വധശിക്ഷ

കശ്മീരികള്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങളില്‍ സംഘപരിവാരത്തിന്റെ വിദ്വേഷ പ്രചാരണവും ഭീഷണിയും; സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കശ്മീര്‍ നേതാക്കള്‍

ഇഷാന്‍ കിഷന് മാത്രമല്ല, കോഹ്ലിക്കും പറ്റിയിട്ടുണ്ട് ആ അബദ്ധം, ടീം ഒന്നാകെ ഞെട്ടിത്തരിച്ച നിമിഷം, ആരാധകര്‍ ഒരിക്കലും മറക്കില്ല ആ ദിവസം