വിവാഹമോചനത്തിനായി കോടതി മുറിയില്‍ എത്തിയപ്പോള്‍ ജഡ്ജിക്ക് തന്നെ അത്ഭുതമായിരുന്നു: സുരഭിലക്ഷ്മി

തന്റെ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി സുരഭി ലക്ഷ്മി. 2014 ല്‍ ആണ് സുരഭിയും വിപിന്‍ സുധാകറും വിവാഹിതരായത്. 2017 ല്‍ ആയിരുന്നു വിവാഹ മോചനം. പരസ്പരം കൂടുതല്‍ മനസിലാക്കും മുന്‍പായിരുന്നു വിവാഹം.എന്നാല്‍ വിവാഹത്തിന് ശേഷം മനസിലായി ഒരുമിച്ചു ജീവിക്കാന്‍ ആകില്ല എന്ന് മനസിലാക്കിയപ്പോഴാണ് വിവാഹമോചനത്തിലേക്ക് എത്തിയതെന്നും നടി പറഞ്ഞു.

രണ്ടോ മൂന്നോ മാസത്തെ പരിചയം മാത്രമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പരസ്പരം കൂടുതല്‍ മനസിലാക്കും മുന്‍പായിരുന്നു ആ വിവാഹം.എന്നാല്‍ വിവാഹത്തിന് ശേഷം ഞങ്ങള്‍ക്ക് മനസിലായി ഒരുമിച്ചു ജീവിക്കാനാകില്ല എന്ന്. ബന്ധം മോശം അവസ്ഥയിലേക്ക് പോകുന്നു എന്ന് മനസിലാക്കിയപ്പോഴാണ് വിവാഹമോചനം തേടുന്നത്- സുരഭി മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സുഹൃത്തുക്കള്‍ ആയാണ് പിരിഞ്ഞത്. വിവാഹമോചനത്തിനായി കോടതി മുറിയില്‍ എത്തിയപ്പോള്‍ ജഡ്ജിക്ക് തന്നെ അത്ഭുതമായിരുന്നു. ഇവരാണോ പിരിയാന്‍ പോകുന്നത് എന്നായിരുന്നിരിക്കും ചിന്ത. ഡിവോഴ്സായ ശേഷം അടുത്തുള്ള ചായക്കടയില്‍ പോയി ചായ കുടിച്ച് ഒരു സെല്‍ഫിയും എടുത്താണ് ഞങ്ങള്‍ പിരിയുന്നത്.

പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് പിരിയുവാന്‍ തീരുമാനിച്ചത്. പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഞങ്ങള്‍ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേര്‍പെടുത്തിയത്. എന്നായിരുന്നു ഡിവോഴ്‌സിനെക്കുറിച്ച് സുരഭി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍