'ദശമൂലം ദാമു' സിനിമയാകുന്നു, കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് സുരാജ്

‘ചട്ടമ്പിനാട്’ എന്ന സിനിമയിലെ ശ്രദ്ധേയമായ കോമഡി കഥാപാത്രമായിരുന്നു സൂരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു. ഇപ്പോഴിതാ ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് പുതിയ ചിത്രം വരുന്നു എന്ന വാര്‍ത്ത കൂടി പുറത്തു വരുകയാണ്. സൂരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ എന്ന ചിത്രത്തിന്റെ സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ദശമൂലം ദാമു സംവിധാനം ചെയ്യുന്നതെന്നും താരം പറഞ്ഞു. ‘ജന ഗണ മന’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പേര്‍ളി മാണി ഷോയില്‍ നടന്ന അഭിമുഖത്തിലാണ് സൂരജ് പുതിയ സിനിമയുടെ വിശേഷം പങ്കുവച്ചത്.

‘ദശമൂലം ദാമു വരികയാണ്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകനാണ് സിനിമ ഒരുക്കുന്നത്. ദശമൂലം ദാമു ഉടനെ തന്നെ അതിന്റെ ചിത്രീകരണ പരിപാടികളിലേക്ക് കടക്കും. ഒരു പടവും കൂടി ചെയ്തു തീര്‍ക്കാനുണ്ട്. അത് കഴിഞ്ഞാല്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചോദിച്ചത് എന്നാണ് ഒരു മുഴുനീള കോമഡി ചിത്രം ചെയ്യുന്നത് എന്നാണ്. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിന് ശേഷം എല്ലാവരും വളരെ സീരിയസ് മുഖത്തോടു കൂടിയാണെന്ന് തോന്നുന്നു തിരക്കഥാകൃത്തുക്കളും സംവിധായകരും എന്നെ കാണുന്നത്. അതുകൊണ്ട് തന്നെ എന്റെ കയ്യില്‍ വരുന്ന കഥകളില്‍ നിന്ന് മാത്രമേ എനിക്ക് തിരഞ്ഞെടുക്കാന്‍ കഴിയുകയുള്ളു. അല്ലാതെ പക്ഷെ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു കോമഡി ചിത്രം തന്നെയാണ്. ഒരു മുഴുനീള കോമഡി ആയി ഇനി വരണം എന്നാണ് ആഗ്രഹിക്കുന്നത് എന്നും സൂരാജ് കൂട്ടിച്ചേര്‍ത്തു

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍