ജോജു നിരസിച്ചത് കൊണ്ട് ആ വേഷം എനിക്ക് കിട്ടി, അതിന് ശേഷം കുറേ കരച്ചില്‍ റോളുകള്‍ വന്നു: സുരാജ് വെഞ്ഞാറമൂട്

സുരാജ് വെഞ്ഞാറമൂടിന്റെ കരിയര്‍ ബ്രേക്ക് ചിത്രമാണ് ‘ആക്ഷന്‍ ഹീറോ ബിജു’. ചിത്രത്തിലെ പവിത്രന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ജോജു ജോര്‍ജ് ആദ്യം ചെയ്യാനിരുന്നു വേഷമായിരുന്നു ഇത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജോജു വിസമ്മതിച്ചതോടെയാണ് തനിക്ക് നല്‍കിയത് എന്നാണ് സുരാജ് പറയുന്നത്.

ആക്ഷന്‍ ഹീറോ ബിജു സിനിമയ്ക്ക് മുമ്പേ കോമഡി വിട്ട് ക്യാരക്ടര്‍ റോള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് ഒന്നും സാധിച്ചില്ല. ഈ ആഗ്രഹത്തെ കുറിച്ച് പലരോടും സംസാരിച്ചിട്ടുണ്ട്. ‘അണ്ണാ എനിക്ക് നല്ലൊരു ക്യാരക്ടര്‍ വേഷം തരുമോ’യെന്ന് രഞ്ജിയേട്ടനോടും ചോദിച്ചു.

‘ഇപ്പോള്‍ നീ തമാശ രീതിയില്‍ അല്ലെ ചെയ്യുന്നത് അത് അങ്ങനെ തന്നെ പോകട്ടെയെന്നും സമയമാവുമ്പോള്‍ എല്ലാം ശരിയാകും’ എന്നാണ് അദ്ദേഹം പറഞ്ഞത്. അത് കേട്ടപ്പോള്‍ കാത്തിരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ വരും, അവസരം കിട്ടും എന്നൊക്കെ പ്രതീക്ഷിച്ച് ഇരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ആക്ഷന്‍ ഹീറോ ബിജു കിട്ടുന്നത്.

അത് സംവിധായകനോട് അങ്ങോട്ട് ചോദിച്ചതാണ്. അദ്ദേഹത്തിന്റെ ‘1983’ പടം ഇഷ്ടപ്പെട്ടപ്പോള്‍, അടുത്ത സിനിമയില്‍ ഒരു റോളെങ്കിലും തരണമെന്ന് എബ്രിഡ് ഷൈനോട് പറഞ്ഞു. ജോജു ചെയ്ത മിനി എന്ന പൊലീസുകാരന്റെ വേഷമായിരുന്നു ആദ്യം പറഞ്ഞത്. അത് കേട്ടപ്പോള്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. അപ്പോഴാണ് പറയുന്നത് അത് തരാന്‍ പറ്റില്ലെന്ന് പറയുന്നത്.

ജോജുവിന് കൊടുത്തുവെന്ന്. പിന്നീട് ജോജുവിന് വെച്ച വേഷമുണ്ട്, അത് സുരാജിന് കൊടുക്കാനാണ് ജോജു ഇപ്പോള്‍ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ ജോജു തന്നെ വിളിച്ചു. ”അളിയാ അത് നീ ചെയ്യ്” എന്ന് പറഞ്ഞു. അങ്ങനെയാണ് ആ വേഷം ചെയ്യുന്നത്. അതിന് ശേഷമാണ് കുറേ കരച്ചില്‍ റോളുകള്‍ വന്നത് എന്നാണ് സുരാജ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്