പടം പൊട്ടി എന്നറിഞ്ഞാല്‍ ചാക്കോച്ചന്‍ തിയേറ്ററിന്റെ പുറകിലൂടെയിറങ്ങും, പിന്നെ നേരെ അങ്ങോട്ടേക്കാണ് പോക്ക്..: സുരാജ്

കുഞ്ചാക്കോ ബോബന്‍-സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ഗര്‍ര്‍ര്‍’ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ച ചിത്രത്തിന് ആദ്യ ദിനം വലിയ കളക്ഷന്‍ തിയേറ്ററുകളില്‍ നിന്നും നേടാനായിട്ടില്ല. സാക്‌നിക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 75 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും നേടാന്‍ സാധിച്ചിട്ടുള്ളു.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ സുരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. സിനിമകള്‍ പരാജയപ്പെട്ടാല്‍ കുഞ്ചാക്കോ ബോബന്‍ എന്തു ചെയ്യും എന്നതിനുള്ള ഉത്തരമാണ് സുരാജ് പറഞ്ഞിരിക്കുന്നത്. കുഞ്ചാക്കോയുള്ള ചോദ്യത്തിന് കൗണ്ടര്‍ എന്നോണമാണ് സുരാജിന്റെ മറുപടി പറഞ്ഞത്.

”ഞാന്‍ മിക്കവാറും പുതിയ സിനമകള്‍ ആദ്യ ഷോയില്‍ തന്നെ കാണാറുണ്ട്. ഒരു പോയിന്റ് കഴിയുമ്പോഴേക്കും നമുക്ക് അറിയാം, പടം കൈയ്യീന്ന് പോയോ എന്ന്” കുഞ്ചാക്കോ പറഞ്ഞു. ‘പടം പൊട്ടിയെന്ന് ആദ്യം കേള്‍ക്കുമ്പോള്‍ ഷോക്കാകും, റിയലൈസ് ചെയ്ത് കഴിയുമ്പോള്‍ അത് പതിയെ മാറും’ എന്നാണ് സുരാജ് പറയുന്നത്.

പടം പരാജയപ്പെട്ടു എന്നറിഞ്ഞാല്‍, ചാക്കോച്ചന്‍ തിയേറ്ററിന്റെ പുറകിലൂടെയിറങ്ങി കോര്‍ട്ടില്‍ ചെയ്യ് ബാഡ്മിന്റണ്‍ കളി തുടങ്ങും. പരാജയത്തിന്റെ സമ്മര്‍ദ്ദം മാറാനാണ് ചാക്കോച്ചന്‍ ബാഡ്മിന്റണ്‍ കളിക്കുന്നത് എന്നാണ് തമാശയായി സുരാജ് പറയുന്നത്. അതേസമയം, ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് ഗ്ര്‍ര്‍ര്‍ നിര്‍മ്മിച്ചത്.

മദ്യപിച്ച് മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് കയറുന്ന യുവാവിനെ കുറിച്ചും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. സംവിധായകന്‍ ജയ്.കെയും പ്രവീണ്‍.എസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ