മലയാളികള്‍ക്ക് പ്രിയങ്കരിയാണ് തെന്നിന്ത്യന്‍ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു. ഇപ്പോഴിതാ ഖുശ്ബുവിനെ ആദ്യമായി കണ്ടപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് നടന്‍ സുരേഷ് ഗോപി.
ജെ.ബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ ഖുശ്ബു അതിഥിയായി എത്തിയ എപിസോഡിലായിരുന്നു അദ്ദേഹം ഓര്‍മ്മകള്‍ പങ്കിട്ടത്. യാദവം സിനിമയുടെ ഷൂട്ടിംഗ് സെറ്റിലാണ് അവരെ ആദ്യമായി കണ്ടതെന്നും അന്ന് ആരാധനയോടെയാണ് നോക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടില്‍ ഖുശ്ബുവിന് വേണ്ടി അമ്പലം പണിയുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ കേട്ട് നില്‍ക്കുന്ന സമയമാണ്. ഒരു സൂപ്പര്‍ ഹ്യൂമന്‍, ഒരു സൂപ്പര്‍ ഹീറോയിന്‍ എന്ന രീതിയിലൊക്കെ കാണുന്ന സമയത്താണ് ഖുശ്ബുവിനെ കാണുന്നത്.
സാധാരണ ഹീറോകളെ കണ്ടിട്ടുണ്ട്. പക്ഷെ ഒരു ഹീറോയിനെ അങ്ങനെ കണ്ടിട്ടില്ല. അത്രയും ആരാധനയോടെയാണ് ഖുശ്ബുവിനെ കണ്ടത്. ആ ഷൂട്ടിംഗ് സമയത്ത് എനിക്ക് തോന്നുന്നില്ല, ഒരു സമയത്തെങ്കിലും ഞാന്‍ അടുത്തൊരു കസേര വലിച്ചിട്ടിരുന്ന് സംസാരിച്ചിട്ടുണ്ടെന്ന്,” സുരേഷ് ഗോപി പറഞ്ഞു.
പെര്‍ഫോമര്‍ പ്രഭു സാര്‍ ആണെങ്കിലും ചിന്ന തമ്പി സിനിമയിലെ ഖുശ്ബുവിനെയാണ് എല്ലാവരും ഓര്‍ക്കുന്നത് എന്നും ഖുശ്ബു ഇന്ന് നല്ലൊരു സുഹൃത്തുകൂടിയാണെന്നും സുരേഷ് ഗോപി പറഞ്ഞു.