ഇനി ഷൂട്ട് ബജറ്റിന് ശേഷം..; വരാനിരിക്കുന്നത് ഈ വമ്പന്‍ പ്രോജക്ടുകള്‍, പിറന്നാള്‍ ദിനത്തില്‍ സുരേഷ് ഗോപി

ബജറ്റ് സെഷന്‍ കഴിഞ്ഞ ശേഷമാണ് താന്‍ ഇനി ഷൂട്ടിന് പോവുകയെന്ന് സുരേഷ് ഗോപി. രാഷ്ട്രീയപ്രവര്‍ത്തനത്തിനൊപ്പം സിനിമയും മുന്നോട്ട് കൊണ്ട് പോകുമെന്നാണ് സുരേഷ് ഗോപി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 18ന് ആണ് ഇനി പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.

ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ ഓണത്തിനോട് അനുബന്ധിച്ചായിരിക്കും താന്‍ ജോയിന്‍ ചെയ്യുകയെന്ന്. ബജറ്റ് സെഷന്‍ കഴിഞ്ഞ് ബജറ്റ് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് തന്റെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കും. ഓഫീസിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

നടപ്പിലാക്കുന്നത് അവര്‍ ചെയ്‌തോളും. ആ സമയത്തായിരിക്കും സിനിമ ചെയ്യുക. ഒറ്റക്കൊമ്പന്‍ ആണ് ചെയ്യുന്ന ചിത്രങ്ങളിലൊന്ന്. വേറെയും രണ്ട് പ്രോജക്ടുകളുണ്ട്. അതില്‍ ഏതാണോ ആദ്യം തയ്യാറാവുന്നത്, ആ സിനിമ ചെയ്യും എന്നാണ് സുരേഷ് ഗോപി പറയുന്നത്.

താരത്തിന്റെ 66-ാം പിറന്നാളായിരുന്നു ബുധനാഴ്ച. സ്പീക്കര്‍ തിരഞ്ഞെടുപ്പ് പ്രമാണിച്ച് പാര്‍ലമെന്റില്‍ ആയിരുന്നു താരം ഈ പിറന്നാള്‍ ദിനത്തില്‍ ചിലവിട്ടത്. അതേസമയം, താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് 257-ാമത് ചിത്രമായ ‘വരാഹം’ സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരുന്നു.

സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വരാഹം. സൂരാജ് വെഞ്ഞാറമൂട്, ഗൗതം മേനോന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എന്റര്‍ടൈന്‍മെന്റ്സുമായി സഹകരിച്ച് വിനീത് ജെയിന്‍, സഞ്ജയ് പടിയൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം