വിസ്മയയുടെ മരണത്തില്‍ വികാരാധീനനായി നടന്‍ സുരേഷ് ഗോപി. അങ്ങനെയൊരു “തീരുമാനം എടുക്കും മുമ്പ് ആ കുട്ടി ഒന്ന് വിളിച്ചിരുന്നെങ്കില്‍ അവന്റെ കുത്തിന് പിടിച്ചിറക്കി രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതെ ഇരിക്കാന്‍ ഓരോ പഞ്ചായത്തിലും സംസ്‌കാരിക സംഘങ്ങളുണ്ടാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാങ്ങണം എന്നതിനെക്കാള്‍ ഉപരിയായി സ്ത്രീധനം കൊടുക്കണം എന്ന വാശിയെയും സുരേഷ് ഗോപി വിമര്‍ശിച്ചു.
“ഈ വിവരം അറിഞ്ഞ് ഞാന്‍ വിജിത്തിനെ വിളിച്ചു. അപ്പോള്‍ വിസ്മമയുടെ മൃതദേഹം പോസ്‌മോര്‍ട്ടിന് കൊണ്ടു പോയിരിക്കുകയായിരുന്നു. ഞാന്‍ വിജിത്തിനോട് ചോദിച്ചു പോയി. എത്രയോ പേര്‍ എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു. ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് എന്റെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍. കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിന് ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ..” രോഷത്തോടെ സുരേഷ്‌ഗോപി പറയുന്നു.