നിങ്ങള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാവട്ടെ, ഞാന്‍ അച്ഛന്റെ സ്ഥാനത്ത് ആണ്, അതാണ് സേഫ്..; സ്വാസിക-പ്രേം വിവാഹത്തില്‍ സുരേഷ് ഗോപി

സ്വാസിക-പ്രേം ജേക്കബ് വിവാഹത്തിനെത്തി സുരേഷ് ഗോപിയും താരങ്ങളും. നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന സുരേഷ് ഗോപി ഒരു പ്രസംഗവും നടത്തി. സുരേഷ് ഗോപിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരുപാട് കുഞ്ഞുങ്ങള്‍ ഉണ്ടാവട്ടെ എന്നാണ് സുരേഷ് ഗോപി സ്വാസികയ്ക്കും പ്രേമിനും ആശംസകള്‍ നേര്‍ന്നു കൊണ്ട് പറയുന്നത്.

”ഞാന്‍ ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണത്തില്‍ മുങ്ങി നില്‍ക്കുകയാണ്. ശബ്ദം പോലും പോയിരിക്കുകയാണ്. ആര്‍പ്പുവിളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ തൊണ്ടയ്ക്ക് സുഖമില്ല. ദൈവം തന്ന ദാനം മനം കുളിര്‍ക്കെ അനുഭവിച്ച ഒരു അച്ഛനായിട്ടാണ് ഇപ്പോഴും ഞാന്‍ മുന്നോട്ട് പോകുന്നത്.”

”സ്വാസികയ്ക്ക് സ്വന്തം അച്ഛനും അമ്മയുമെല്ലാമുണ്ട്. എന്നെ ചേട്ടായെന്നാണ് സ്വാസിക വിളിക്കുന്നത് എങ്കിലും പ്രായം നിഷ്‌കര്‍ഷിക്കുന്നതല്ലെങ്കിലും പെണ്‍കുട്ടികളെ കാണുമ്പോള്‍ അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്നത് വളരെ സേഫാണ്. ചില ആളുകളൊക്കെ കച്ചയും കെട്ടി ഇറങ്ങിയിരിക്കുന്നതുകൊണ്ട് വളരെ സേഫ് ഇതാണ്.”

”തോളത്ത് കൈവെച്ചപ്പോഴും ഞാന്‍ അതാണ് ആലോചിച്ചത്. സ്വാസിക കെട്ടിപിടിച്ചതിന് ഞാനാണ് കേസ് കൊടുക്കേണ്ടത്. ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതിന് ഒരുപാട് സന്തോഷം. അതുപോലെ ആരോഗ്യപൂര്‍ണരായ നല്ല ഒരുപാട് കുഞ്ഞുങ്ങള്‍ രണ്ടുപേര്‍ക്കും ഉണ്ടാകട്ടെ. നിങ്ങളുടെ കുടുംബത്തിനേക്കാള്‍ ആ കുഞ്ഞുങ്ങളെ ആവശ്യം സമൂഹത്തിനാണ്.”

”ഒരുപാട് കുഞ്ഞുങ്ങളുണ്ടാകുന്നതാണ് ഈ ലോകത്തിന് നല്ലത്” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ദിലീപ്, ശ്വേത മേനോന്‍, ഇടവേള ബാബു എന്നീ താരങ്ങളും നിരവധി സീരിയല്‍ താരങ്ങളും വിവാഹചടങ്ങില്‍ എത്തിയിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

Latest Stories

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും; ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് വഹിക്കുന്ന കര്‍ദിനാള്‍ കൂവക്കാട്ട്

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്