ഒരു അരിമണി പോലും പ്ലേറ്റിലോ തറയിലോ വീണു പോവരുത്, ഞാന്‍ മാക്സിമം അതൊക്കെ നോക്കും; സുരേഷ് ഗോപി

മലയാളികളുടെ പ്രിയ നടനാണ് സുരേഷ് ഗോപി. ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഭക്ഷണത്തിന്റെ പെരുമയും മഹിമയും ആദരവും എന്താണെന്ന് സ്‌കൂളില്‍ വെച്ചേ താന്‍ പഠിച്ചിട്ടുണ്ടെന്നു താരം പറയുന്നു. മുന്നില്‍ ഭക്ഷണം വിളമ്പി നമ്മള്‍ കഴിക്കാന്‍ ഇരുന്ന് കഴിഞ്ഞാല്‍, പിന്നെ ഭക്ഷണമാണ് നമ്മുടെ രാജാവെന്നും സുരേഷ് ഗോപി പറഞ്ഞു.


നടന്റെ വാക്കുകള്‍ ഇങ്ങനെ

ഞാന്‍ പഠിച്ചതൊക്കെ ആഗ്ലോ ഇന്ത്യന്‍ സ്‌കൂളിലാണ്. ഭക്ഷണം മുമ്പില്‍ കൊണ്ടുവെച്ചാല്‍ ഏത് ജാതിയാണെങ്കിലും കുരിശ് വരച്ച് 13 പ്രാവശ്യം പ്രാര്‍ത്ഥന ചൊല്ലിയാണ് അവസാനിപ്പിക്കുന്നത്. ഭക്ഷണം വിളമ്പി കഴിക്കാന്‍ ഇരുന്ന് കഴിഞ്ഞാല്‍, പിന്നെ ഭക്ഷണമാണ് നമ്മുടെ രാജാവ്.

അത് നമ്മുടെ സംസ്‌കാരത്തില്‍ പറയും. അതാണ് നിന്നെ ജീവനോടെ നിലനിര്‍ത്തുന്നത് എന്ന്. രാജാവ് വന്നാലും ഭക്ഷണത്തിന്റെ മുമ്പി ല്‍ നിന്നും എഴുന്നേല്‍ക്കരുത്. ഭക്ഷണത്തിന്റെ മുമ്പില്‍ ചലപില വര്‍ത്തമാനം പറയരുത്. ഭക്ഷണത്തിലായിരിക്കണം ശ്രദ്ധ. ഒരു അരിമണി പോലും പ്ലേറ്റിലോ തറയിലോ വീണു പോവരുത്. ഞാന്‍ മാക്‌സിമം അതൊക്കെ നോക്കും.

‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ‘കാക്കിപ്പട’ ആണ് സുരേഷ് ഗോപിയുടെ ഇനി വരാനിരിക്കുന്ന ചിത്രം

സുരേഷ് ഗോപി വക്കീല്‍ കഥാപാത്രമായെത്തുന്ന ‘ജെഎസ്‌കെ’ എന്ന ചിത്രത്തിനും തുടക്കമായിട്ടുണ്ട്. പ്രവീണ്‍ നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ മകന്‍ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‌കെ’യ്ക്കുണ്ട്.

മാധവ് സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടിയെത്തിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം