സ്ത്രീധനത്തോട് നോ പറഞ്ഞ് നിങ്ങളുടെ ആണ്‍മക്കളെ രക്ഷിക്കൂ; ഡോ. ഷഹ്നയുടെ ആത്മഹത്യയില്‍ സുരേഷ് ഗോപി

യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണം, സ്ത്രീ തന്നെയാണ് ധനം എന്നാണ് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിലൂടെ പറയുന്നത്. സ്ത്രീധനത്തോട് നോ പറഞ്ഞ് നിങ്ങളുടെ ആണ്‍മക്കളെ രക്ഷിക്കൂ എന്ന വാക്കുകളും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്.

”ഷഹ്ന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മള്‍ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം..”

”സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം. ഡോ ഷഹ്ന ജീവിക്കും. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ. SAY NO TO DOWRY AND SAVE YOUR SONS” എന്നാണ് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, ഷഹ്നയുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ ഡോ. റുവൈസിനെ സസ്‌പെന്‍ഡ് ചെയ്തു. തിങ്കളാഴ്ചയാണ് താമസസ്ഥലത്ത് അനസ്‌തേഷ്യ മരുന്നു കുത്തിവച്ച് ഷഹ്ന മരിച്ചത്. 150 പവനും ബിഎംഡബ്യു കാറും വസ്തുവും വേണമെന്ന് ആയിരുന്നു റുവൈസിന്റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ