'അമ്മ'യ്ക്ക് പുതിയ ഭാരവാഹികള്‍, പുതിയ കമ്മിറ്റിക്കായി ഞാന്‍ തുടക്കം കുറിച്ചു: സുരേഷ് ഗോപി

താരസംഘടനയായ ‘അമ്മ’യില്‍ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും അതിനുള്ള തുടക്കം താന്‍ കുറിച്ചെന്നും സുരേഷ് ഗോപി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് അമ്മ. കേരളപിറവി ദിനത്തോട് അനുബന്ധിച്ച് കുടുംബ സംഗമവും നടത്തി.

അമ്മ സംഘടന ശക്തമായി തിരിച്ച് വരും. അമ്മയില്‍ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകും. ഇത് സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തി. പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചക്കള്‍ക്ക് താന്‍ തുടക്കം കുറിച്ചു. എല്ലാവരെയും തിരിച്ച് കൊണ്ട് വരും എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി നടന്‍ ധര്‍മ്മജനും പ്രതികരിച്ചു. സുരേഷ് ഗോപി സ്‌നേഹത്തോടെ അങ്ങനെ പറഞ്ഞതായി ധര്‍മ്മജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

മലയാള സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജി വച്ചിരുന്നു. ഇതിന് പിന്നാലെ വിവാദം ശക്തമായതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് ആയ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി രാജി വച്ചത്.

Latest Stories

വീണ്ടും സ്പിന്‍ ചതി, ന്യൂസിലന്‍ഡിനെ എറിഞ്ഞെടുക്കി ഇന്ത്യ

ഇതുവരെ പിരിച്ചുവിട്ടത് പൊലീസിലെ 108 ക്രിമിനലുകളെ; കുറ്റവാളികള്‍ക്ക് പൊലീസില്‍ സ്ഥാനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

'മണിക്കൂറുകൾ ചികിത്സിച്ചില്ല, പീഡിയാട്രിഷ്യന് പകരമുണ്ടായിരുന്നത് നേഴ്സ്'; ഒരു വയസുകാരന്റെ മരണത്തിൽ ആശുപത്രിക്കെതിരെ കുടുംബം

ചിരിപ്പൂരം തീര്‍ക്കാന്‍ നിഖില വിമല്‍, 'പെണ്ണ് കേസ്' വരുന്നു; ഡിസംബറില്‍ ആരംഭിക്കും

മലമുകളിലെ ക്ഷേത്രത്തില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി തീര്‍ത്ഥാടകര്‍; ദീപാവലി ആഘോഷങ്ങള്‍ക്കിടെ ചിക്കമംഗളൂരുവില്‍ അപകടം

ബിജെപി നേതാവിനെ ഉടൻ ചോദ്യം ചെയ്യും; കൊടകര കുഴൽപ്പണക്കേസിൽ പുനരന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര വകുപ്പ്

മമ്മൂട്ടി പിന്മാറി! അയ്യങ്കാളി ആകാന്‍ മലയാളത്തിലെ ആക്ഷന്‍ ഹീറോ; പ്രഖ്യാപിച്ച് സംവിധായകന്‍

സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലെയും യാത്രി നിവാസുകളിലെയും മുറിവാടക കുത്തനെ ഉയര്‍ത്തി; വര്‍ദ്ധന ഇരട്ടിയില്‍ അധികം; പൊതുജനങ്ങള്‍ക്ക് ഇരുട്ടടി

'ബിജെപിക്കായി പണമെത്തി', ഹവാല പണമായി എത്തിയത് 41.4 കോടി; കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് റിപ്പോർട്ട് പുറത്ത്

'2021 ൽ ബിജെപി സ്ഥാനാർത്ഥികൾക്ക് കൊടകര മോഡൽ പണം എത്തി'; ഇടപാട് നടന്നത് കെ സുരേന്ദ്രന്റെ നേതൃത്വത്തിലെന്ന് പ്രസീത അഴീക്കോട്