അടുത്ത മാസം മുതല്‍ ഭാര്യയ്ക്ക് അഞ്ച് ലക്ഷം രൂപ ശമ്പളമായി കൊടുക്കും, ഞാന്‍ ഓടി നടന്നപ്പോള്‍ എല്ലാം സഹിച്ചത് അവളാണ്: സുരേഷ് ഗോപി

അടുത്ത മാസം മുതല്‍ ഭാര്യ രാധികയ്ക്ക് ശമ്പളമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് സുരേഷ് ഗോപി. താന്‍ വര്‍ഷങ്ങളായി ഇക്കാര്യം പറയുന്നതാണ്. ഭാര്യ സമ്മതിച്ചാല്‍ അടുത്ത മാസം മുതല്‍ തന്നെ ശമ്പളം കൊടുത്ത് തുടങ്ങും എന്നാണ് സുരേഷ് ഗോപി പറയുന്നത്. ‘ഗരുഡന്‍’ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

”കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നോക്കിയപ്പോള്‍ അമ്പതിനായിരം രൂപ മാസ ശമ്പളം ഭാര്യയ്ക്ക് ജോയ് മാത്യു കൊടുക്കുന്നത് കണ്ടു. ഞാന്‍ ഇത് എന്റെ ഭാര്യയോട് 4, 5 വര്‍ഷം കൊണ്ട് പറയുകയാണ് പക്ഷേ, അവള്‍ സമ്മതിക്കുന്നില്ല. അടുത്ത മാസം മുതല്‍ ഭാര്യയ്ക്ക് 2 ലക്ഷം രൂപയോ, അഞ്ച് ലക്ഷം വരെ കൊടുക്കാനോ ഞാന്‍ തയ്യാറാണ്.”

”കാരണം എന്റെ മക്കളെ ഇങ്ങനെ കല്യാണം കഴിപ്പിച്ച് മറ്റ് കുടുംബങ്ങളിലേക്ക് അയക്കാനും ആ കുടുംബങ്ങളില്‍ നിന്നും എന്റെ കുടുംബത്തിലേക്ക് കൊണ്ടുവരുന്നതിനുമുള്ള അവസ്ഥയിലേക്ക് വളര്‍ത്തി എടുത്തത് രാധിക മാത്രമാണ്. ഞാന്‍ ഓടി നടന്ന് സിനിമാ പണി ചെയ്തു, രാഷ്ട്രീയ പണി ചെയ്തു.”

”ഇതില്‍ നിന്നുള്ള വരും വരായ്കള്‍ ഉണ്ടായി. രാധിക എല്ലാം സഹിച്ചു. ഇതിനിടയില്‍ അസന്തുലിതാവസ്ഥ ഒക്കെ ഉണ്ടായി. അതെല്ലാം സഹിച്ച് എന്റെ മക്കളെ വളര്‍ത്തി എടുത്തു. ജനങ്ങള്‍ക്ക് എന്നെക്കാള്‍ ആ വീടിനോടാണ് ഇഷ്ടം. അത് വീടാക്കി എടുത്തത് രാധിക ആണ്.”

”ഞാന്‍ ഇത്രയും നാള്‍ കൊടുക്കാത്ത ശമ്പളം കൂടി രാധികയ്ക്ക് കൊടുക്കണം. എന്റെ സ്വത്ത് വകകള്‍ എല്ലാം നോക്കിയാല്‍, അതിലെ പകുതി രാധികയുടെ പേരിലാണ്. ഞാന്‍ അത് അങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്” എന്നാണ് സുരേഷ് ഗോപി പറയുന്നത്.

Latest Stories

രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാന്‍ ശ്രമം; പീഡന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; തുടരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍; കൃഷി വകുപ്പില്‍ നിന്ന് 29 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് യു പ്രതിഭ എംഎല്‍എ

മന്‍മോഹന്‍ സിംഗിന് പ്രത്യേക സ്മാരകം; കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ വിമര്‍ശനവുമായി ശര്‍മിഷ്ഠ മുഖര്‍ജി

ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഊര്‍മിള കോട്ടാരെയുടെ കാറിടിച്ച് മെട്രോ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം; താരം പരിക്കുകളോടെ ചികിത്സയില്‍

ആകെ റിലീസ് 199 ചിത്രങ്ങള്‍, വിജയിച്ചത് 26 സിനിമകള്‍ മാത്രം; നഷ്ടം 700 കോടിയോളം, താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍

വൈറ്റ് ഹൗസിലേക്ക് എത്തും മുമ്പ് 'മഗാ' ക്യാമ്പിലെ ചേരിപ്പോര്; ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഇത്തവണ കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കില്ല; തീരുമാനം മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന്

ആലപ്പുഴയില്‍ യുവതിയ്ക്ക് ഭര്‍ത്താവിന്റെ നിരന്തര മര്‍ദ്ദനം; ഭാര്യ പിതാവും ഭാര്യ സഹോദരനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി