ഇന്ദ്രൻസിന് കിട്ടിയ നാഷണൽ അവാർഡിൽ ഞാൻ തൃപ്തനല്ല: സുരേഷ് ഗോപി

മലയാളത്തിൽ നിരവധി കോമഡി വേഷങ്ങളിലൂടെ തിളങ്ങി പിന്നീട് സ്വഭാവ നടനായി പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ നടനാണ് ഇന്ദ്രൻസ്. ‘ഹോം’ എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസിന് ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു.

ഇപ്പോഴിതാ ഇന്ദ്രൻസിന് ലഭിച്ച ഈ നാഷണൽ അവാർഡിൽ താൻ തൃപ്തനല്ലെന്ന് പറഞ്ഞിരിക്കുകയാണ് നടൻ സുരേഷ് ഗോപി. അപ്പോത്തിക്കിരി എന്ന സിനിമയിലും സുരേഷ് ഗോപിയും ഇന്ദ്രൻസും ഒരുമിച്ച് അഭിനയിച്ചിരുന്നു.

“എന്റെ കൂടെ ഇന്ദ്രൻസ് ഒരുപാട് സിനിമകളിൽ കോമാളി വേഷങ്ങളൊക്കെ ചെയ്തു കണ്ടിട്ടുണ്ട്. ‘മൊണോട്ടണി’ ഒരിക്കലും ഫീൽ ചെയ്തിട്ടില്ലാത്ത ഒരു നടനാണ് ഇന്ദ്രൻസ്. അപ്പോത്തിക്കിരി എന്ന സിനിമയിൽ ഞാൻ കണ്ട എക്സലന്റ് ആക്ടർ ഇന്ദ്രൻസ് ആണ്. അന്ന് ശരിക്കും ഇന്ദ്രൻസിന് നാഷണൽ അവാർഡ് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. അത് കഴിഞ്ഞ് ഒരുപാട് സിനിമകളിൽ എനിക്ക് തോന്നിയിരുന്നു ഒരു നാഷണൽ അവാർഡ് എന്തായാലും കിട്ടുമെന്ന് .

ഹോം സിനിമയുടെ അഭിനയത്തിന് ഞാൻ അങ്ങോട്ട്
വിളിച്ച് പറഞ്ഞതാണ്, ആ സിനിമയിൽ അവാർഡ്
കിട്ടുമെന്ന്. പക്ഷേ ഈ നാഷണൽ അവാർഡിൽ ഞാൻ തൃപ്തനല്ല, എനിക്കത് തൃപ്തികരമല്ല. പക്ഷെ അയാൾ സാറ്റിഫൈഡ് ആവും. കാരണം അദ്ദേഹം ഇതിലും വലുത് അർഹിക്കുന്നുണ്ട്. അത്രയ്ക്ക് എസൻസ് ഉള്ള നടനാണ് ഇന്ദ്രൻസ്” മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം