മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങൾ അന്നും പാൻ ഇന്ത്യൻ ലെവൽ ആയിട്ടില്ല: സുരേഷ് ഗോപി

സുരേഷ് ഗോപിയെയും ബിജു മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗരുഡൻ. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ചിത്രം നവംബറിൽ തിയേറ്ററുകളിൽ എത്തും.

ഇപ്പോഴിതാ ‘ഗരുഡൻ’ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ പാൻ ഇന്ത്യൻ സിനിമകളെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തമിഴ് സിനിമ ഇൻഡസ്ട്രിയിൽ എൺപതുകളുടെ തുടക്കത്തിൽ വരെ പാൻ ഇന്ത്യൻ സിനിമകൾ ഉണ്ടായിരുന്നെന്നും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ പോലും അന്ന് പാൻ ഇന്ത്യൻ ലെവലിൽ എത്തിയിട്ടില്ലെന്നുമാണ് സുരേഷ് ഗോപി പറയുന്നത്.

“മലയാളത്തിന് പരിമിതമായ പണമേ ചിലവാക്കാനൊളളൂ. നമ്മുക്കിത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. കമൽഹാസന്റെ ആദ്യത്തെ വിക്രം 1984 ൽ ഇറങ്ങിയ സിനിമയാണ്. മലയാളത്തിൽ നിന്നും ലിസിയും അംബികയും ഒക്കെ അതിൽ അഭിനയിച്ചിട്ടുണ്ട്. അത് അന്ന പാൻ ഇന്ത്യൻ സിനിമ ആയാണ് വന്നത്. ആണ് മമ്മൂക്കയും ലാലും ചെയ്യുന്ന ചിത്രങ്ങളൊന്നും തന്നെ ആ ലെവലിലേക്ക് എത്തിയിട്ടില്ല.

ചിരഞ്ജീവിയുടെ ‘എ ഹീറോ’, ‘ഇതാണ്ട പൊലീസ്’ എന്നീ സിനിമകൾ പാൻ ഇന്ത്യൻ ചിത്രങ്ങളായിരുന്നു. അതൊക്കെ ഡബ്ബ് ചെയ്തു പോയ ചിത്രങ്ങളാണ്. ആ സമയത്തും ഇവിടുത്തെ മുൻ നിര താരങ്ങളുടെ സിനിമകൾ ആ നിലവാരത്തിലേക്ക് നിർമ്മിക്കപ്പെട്ടിട്ടില്ല. മലയാള സിനിമയുടേത് ഒരു ലിമിറ്റഡ് മാർക്കറ്റാണ്. അതിന് കുറച്ചുകൂടി സാധ്യതകൾ ഉണ്ട്. അത് ഉപയോഗിക്കാൻ കഴിയുള്ള നിർമ്മാതാക്കൾ ശ്രമിക്കുന്നുണ്ട്. കെജിഎഫ് അല്ല അതിന്റെ അപ്പനായുള്ള സിനിമ മലയാളത്തിൽ നിന്നും വരും.” പ്രസ് മീറ്റിൽ സുരേഷ് ഗോപി പറഞ്ഞു.

ഗരുഡൻ നവംബറിലാണ് തിയേറ്ററുകളിൽ എത്തുന്നത്. സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോല്‍, ജെയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരാണ് ഗരുഡനിൽ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫന്‍ ആണ് ചിത്രം  നിര്‍മ്മിക്കുന്നത്. കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത