ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ച മമ്മൂക്ക അന്ന് പരിചയമില്ലാത്ത ആളുകളുടെ കല്യാണത്തിന് പോയ്‌കൊണ്ടിരുന്നു, എന്റെ വിവാഹത്തിന് വന്നില്ല..: സുരേഷ് കൃഷ്ണ

പെട്ടെന്ന് ഇമോഷണല്‍ ആകുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് നടന്‍ സുരേഷ് കൃഷ്ണ. തന്റെ വിവാഹത്തിന് എത്താന്‍ പറ്റാതിരുന്ന മമ്മൂട്ടി സങ്കടം പറഞ്ഞതിനെ കുറിച്ചാണ് സുരേഷ് കൃഷ്ണ സംസാരിച്ചിരിക്കുന്നത്. മമ്മൂക്കയുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങണമെന്നായിരുന്നു തന്റെയും ഭാര്യയുടെയും ആഗ്രഹം. അത് നടന്നില്ലെന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കയുടെ തൊണ്ട ഇടറി, സങ്കടം സഹിക്കാനാവതെയായി എന്നാണ് സുരേഷ് കൃഷ്ണ പറയുന്നത്.

”കല്യാണം കഴിഞ്ഞ അന്ന് ഫോണ്‍ സൈലന്റ് ആയിരുന്നു. രാത്രി 10 മണിക്ക് ഫോണ്‍ നോക്കിയപ്പോള്‍ മമ്മൂക്കയുടെ രണ്ട് മിസ്‌കോള്‍ കണ്ടു. ഉടനെ തിരിച്ചു വിളിച്ചു. പുള്ളി ചോദിച്ചു, എല്ലാം ഓകെ അല്ലേന്ന്. എല്ലാം ഓകെയായിരുന്നു മമ്മൂക്ക എന്ന് ഞാന്‍ പറഞ്ഞു. മമ്മൂക്ക വന്നില്ല എന്നുള്ള ഒറ്റ വിഷമമേ ഉണ്ടായുള്ളു. കാരണം കല്യാണനിശ്ചയം കഴിഞ്ഞതിന് ശേഷം ഞാനും ഭാര്യയും ഒറ്റ സ്വപ്‌നം കണ്ടിരിക്കുകയായിരുന്നു.”

”മമ്മൂക്കയുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങണമെന്ന്. അത് നടന്നില്ല എന്നൊരു വിഷമമം മാത്രമേയുള്ളു മമ്മൂക്ക എന്ന് ഞാന്‍ പറഞ്ഞു. അത് കേട്ട് പുള്ളിക്ക് സങ്കടമായി. സങ്കടം സഹിക്കാന്‍ വയ്യാതെ നീ വെറുതെ കരയിപ്പിക്കല്ലേ, മനപൂര്‍വ്വം ഞാനത് ചെയ്യുമോ എന്ന് പുള്ളി പറഞ്ഞു. ആ സമയത്ത് കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍, എത്രയോ കോടി ഗോള്‍ഡ് വാങ്ങിയാല്‍ മമ്മൂട്ടി അതിഥിയായി എത്തും എന്നുള്ള പരസ്യമുണ്ട്.”

”ഒരു പരിചയവും ഇല്ലാത്ത ആള്‍ക്കാരുടെ കല്യാണങ്ങള്‍ക്ക് വരെ ഞാന്‍ പൊക്കോണ്ടിരിക്കുവാ പിന്നെ ഇതിന് വരാതിരിക്കുമോ എന്ന് പുള്ളി പറഞ്ഞു. പുള്ളി ഒറ്റ സെക്കന്‍ഡില്‍ ഇമോഷണല്‍ ആയി തൊണ്ടയൊക്കെ ഇടറാന്‍ തുടങ്ങി. ഇത്രയേ ഉള്ളു മനസ്” എന്നാണ് സുരേഷ് കൃഷ്ണ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളില്‍ സുരേഷ് കൃഷ്ണ വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ വില്ലനായും സഹതാരമായും നടന്‍ അഭിനയിച്ചിട്ടുണ്ട്. 2006ല്‍ ആയിരുന്നു സുരേഷ് കൃഷ്ണയുടെ വിവാഹം. ശ്രീലക്ഷ്മി ആണ് ഭാര്യ. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ‘നടികര്‍’ ആണ് സുരേഷ് കൃഷ്ണയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍