'എന്നെയെയും മമ്മൂട്ടിയെയും ഉൾപ്പടെ മുൾമുനയിലാണ് നിർത്തുന്നത്.. പക്ഷേ മോഹൻലാലിനെ മാത്രം അദ്ദേഹം ഒന്നും പറയില്ല'; സുരേഷ് ഗോപി

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ​ഗേപി -ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് പാപ്പൻ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലെെന് നൽകിയ അഭിമുഖത്തിൽ ജോഷിക്കോപ്പം സിനിമ ചെയ്യുമ്പോഴുള്ള അനുഭവം  തുറന്ന് പറയുകയാണ് സുരേഷ് ഗോപി. ജോഷി സെറ്റിൽ നന്നായി വഴക്കു പറയുകയും ചൂടാവുകയും ചെയ്യുന്ന വ്യക്തിയാണ്.

തന്നെയും മമ്മുക്കയേയുമൊക്കെ പല തവണ വഴക്കു പറഞ്ഞിട്ടുണ്ട് എന്നാൽ മോഹൻലാലിനെ മാത്രം ജോഷി വഴക്ക് പറയില്ല.  മോഹൻലാലിനോട് ഒരിക്കലും അങ്ങനെ പറയേണ്ടി വന്നിട്ടില്ലെന്നും, അദ്ദേഹത്തെ വഴക്കു പറയേണ്ട സാഹചര്യം വരികയില്ലെന്നുമാണ് ജോഷി പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

മോഹൻലാൽ ചെയ്യുന്നത് ഇപ്പോഴും അത്ര കൃത്യമായിരിക്കുമെന്നും അത്കൊണ്ടാണ് വഴക്കു പറയാനുള്ള അവസരം ഉണ്ടാവാത്തതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തന്നെയും മമ്മുക്കയേയുമൊക്കെ ന്യൂ ഡൽഹി, നായർ സാബ് സിനിമകളുടെ സമയത്തു മുള്ളിൽ നിർത്തുന്ന രീതിയിലാണ് അദ്ദേഹം പെരുമാറിയതെന്നും തമശ രൂപേണ സുരേഷ് ഗോപി പറഞ്ഞു.

Read more

എബ്രഹാം മാത്യു മാത്തൻ എന്ന ഐ.പി.എസ്.കേഡർ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ​ഗോപി പാപ്പനിൽ എത്തുന്നത്.  ശ്രീ ഗോകുലം മൂവി സ്സിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻ്റെയും ഇഫാർ മീഡിയയുടേയും ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.