ഹൃദയം തകരുന്നു, നിഷാദ് എപ്പോഴും ഓര്‍മ്മിക്കപ്പെടും; അനുശോചനമറിയിച്ച് സൂര്യ

എഡിറ്റര്‍ നിഷാദ് യൂസഫിന്റെ വിയോഗത്തില്‍ അനുശോചനങ്ങളുമായി നടന്‍ സൂര്യ. നിഷാദ് ഇന്നില്ല എന്ന് കേള്‍ക്കുമ്പോള്‍ ഹൃദയം തകരുന്നു എന്നാണ് സൂര്യ എക്സില്‍ പങ്കുവച്ച അനുശോചന കുറിപ്പില്‍ പറഞ്ഞു. സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ എഡിറ്ററാണ് നിഷാദ്.

കങ്കുവ ടീമിലെ നിശ്ശബ്ദനും പ്രധാനപ്പെട്ടതുമായ വ്യക്തിയായി നിഷാദ് എപ്പോഴും ഓര്‍മ്മിക്കപ്പെടുമെന്ന് സൂര്യ പറഞ്ഞു. നിഷാദിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അദ്ദേഹം അനുശോചനം അറിയിച്ചു. നവംബര്‍ 14ന് കങ്കുവ പുറത്തിറങ്ങാനിരിക്കെയാണ് നിഷാദിന്റെ മരണം.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ അടക്കം നിഷാദ് പങ്കെടുത്തിരുന്നു. ഇന്ന് പുലര്‍ച്ചെയ്ക്ക് രണ്ടോടെ പനമ്പള്ളിയിലെ ഫ്ലാറ്റിലാണ് നിഷാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയാണ്. 43 വയസായിരുന്നു. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യയുടെ 45-ാം സിനിമയുടെയും എഡിറ്റര്‍ നിഷാദ് ആയിരുന്നു.

ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല, വൂള്‍ഫ്, ഓപ്പറേഷന്‍ ജാവ, വണ്‍, ചാവേര്‍, രാമചന്ദ്ര ബോസ്സ് ആന്‍ഡ് കോ, ഉടല്‍, ആളങ്കം, ആയിരത്തൊന്ന് നുണകള്‍, അഡിയോസ് അമിഗോ, എക്സിറ്റ് എന്നിവയാണ് നിഷാദ് എഡിറ്റ് ചെയ്ത പ്രധാന ചിത്രങ്ങള്‍.

മമ്മൂട്ടിയുടെ ബസൂക്ക, നസ്ലിന്റെ ആലപ്പുഴ ജിംഖാന, തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ സിനിമ എന്നിവയാണ് നിഷാദിന്റെതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം സിനിമയില്‍ സ്പോട്ട് എഡിറ്റര്‍ ആയാണ് തുടക്കം. വിനയന്‍ ചിത്രം രഘുവിന്റെ സ്വന്തം റസിയയിലൂടെയാണ് സ്വതന്ത്ര എഡിറ്റര്‍ ആയത്.

Latest Stories

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ അവരാണ്; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ചു താരം പറഞ്ഞത് വൈറൽ ആവുന്നു

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍

'മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു'; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വളരുന്ന ഇന്ത്യൻ ഫുട്ബോൾ; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ഗ്രാസ്റൂട്ട് ഫുട്ബോൾ ബഹുമതി

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍

സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി

എന്റെ യൂണിവേഴ്‌സിലേക്ക് സ്വാഗതം, 'ബെന്‍സ്' ആയി രാഘവ ലോറന്‍സ്; പുതിയ ചിത്രം വരുന്നു