'റോളക്‌സ്' ആകാനില്ല എന്ന് പറയാനായിരുന്നു ലോകേഷിന്റെ ഫോണ്‍ എടുത്തത്, എന്നാല്‍...: സൂര്യ

കമല്‍ഹാസന്റെ ‘വിക്രം’ ചിത്രത്തില്‍ ക്ലൈമാക്‌സില്‍ എത്തി മാസ് കാണിച്ച കഥാപാത്രമായിരുന്നു സൂര്യ അവതരിപ്പിച്ച റോളക്‌സ്. ഏതാനും മിനുറ്റുകള്‍ മാത്രമാണെങ്കിലും ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു റോളക്‌സ്. എന്നാല്‍ വിക്രമില്‍ ആദ്യം അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നില്ല എന്നാണ് സൂര്യ പറയുന്നത്.

2022 ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് സൂര്യ സംസാരിച്ചത്. സിനിമയിലേക്ക് ഇല്ല, വേണ്ട താന്‍ ചെയ്യുന്നില്ലെന്ന് പറയാനാണ് ലോകേഷിന്റെ ഫോണ്‍ എടുത്തത്. എന്നാല്‍ അദ്ദേഹം പറഞ്ഞത് ഇത് ചെയ്യണമെന്നാണ്. അവസാന നിമിഷം എടുത്ത തീരുമാനമായിരുന്നു അത്.

അതിന് കാരണം കമല്‍ഹാസന്‍ എന്ന വ്യക്തിയാണ്. താന്‍ ഇന്ന് ഇവിടെ എത്തി നില്‍ക്കുന്നതില്‍ അദ്ദേഹം നല്‍കിയ പ്രചോദനം വളരെ വലുതാണ്. എല്ലാവരും തനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി. ഒരിക്കലും താന്‍ പ്രതീക്ഷിക്കാത്ത സ്വീകരണമാണ് റോളക്സിന് ലഭിച്ചത്.

റോളക്‌സ് ഇനി വീണ്ടും എന്ന് വരുമെന്നുള്ളത് പറയാനാകില്ല. വരുവാണെങ്കില്‍ താന്‍ തീര്‍ച്ചയായും അവതരിപ്പിക്കും എന്നാണ് സൂര്യ പറയുന്നത്. ‘കൈതി’ രണ്ടാം ഭാഗത്തിന് ശേഷമായിരിക്കും ‘വിക്രം 2’ ഒരുങ്ങുക. 2024ല്‍ ചിത്രം റിലീസ് ചെയ്തേക്കും എന്നാണ് അഭ്യൂഹം.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍