എന്റെ ശമ്പളത്തേക്കാള്‍ മൂന്നിരട്ടി ആയിരുന്നു ജ്യോതികയുടെ പ്രതിഫലം, ഞാന്‍ എന്താണെന്ന് അന്ന് മനസിലാക്കി: സൂര്യ

തന്നേക്കാള്‍ വലിയ താരമായിരുന്നു ജ്യോതിക എന്ന് സൂര്യ. ജ്യോതിക തന്നേക്കാള്‍ മൂന്നിരട്ടി പ്രതിഫലം വാങ്ങുന്ന സമയത്താണ് താന്‍ അവളെ കണ്ടുമുട്ടുന്നത്. തമിഴ് സിനിമാലോകത്ത് തന്റേതായൊരു സ്‌പേസ് കണ്ടെത്താന്‍ താനേറെ സമയമെടുത്തിരുന്നു എന്നാണ് സൂര്യ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഹിന്ദിയില്‍ ഡോളി സജാ കേ രഖ്‌നയ്ക്ക് ശേഷം ജ്യോതിക തന്റെ ആദ്യ തമിഴ് ചിത്രത്തില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ചു. അവളുടെ രണ്ടാമത്തെ ചിത്രം എന്നോടൊപ്പമായിരുന്നു. അതിന് ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു, പരസ്പര ബഹുമാനമുണ്ടായിരുന്നു. ഞാനൊരു നടന്റെ മകനാണ്, എനിക്ക് തമിഴ് അറിയാമായിരുന്നു.

പക്ഷേ പലപ്പോഴും ഞാന്‍ എന്റെ ഡയലോഗുകള്‍ മറന്നുപോയി, ആകെ കുഴങ്ങി, എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. അത് എന്റെ മൂന്നാമത്തെയോ നാലാമത്തെയോ ചിത്രമായിരുന്നു. ജ്യോതികയ്ക്ക് ജോലിയോടുള്ള ആത്മാര്‍ത്ഥ കണ്ട് എനിക്ക് വളരെയധികം ബഹുമാനം തോന്നി.

എന്നെക്കാള്‍ നന്നായും സത്യസന്ധമായും അവള്‍ കാര്യങ്ങള്‍ മനസു കൊണ്ട് പഠിക്കുകയും സ്‌ക്രീനില്‍ അവതരിപ്പിക്കുകയും ചെയ്തു. ജ്യോതിക അതിവേഗം വിജയത്തിലേക്ക് കുതിച്ചു, പക്ഷേ കരിയറില്‍ സ്ഥിരത കൈവരിക്കാന്‍ ഞാന്‍ അഞ്ച് വര്‍ഷമെടുത്തു, എന്നെ ഹീറോ എന്ന് വിളിക്കാനും സ്വന്തമായി മാര്‍ക്കറ്റ് ഉണ്ടാക്കാനും കുറച്ച് സമയമെടുത്തു.

കാക്ക കാക്കയില്‍, ജ്യോതികയുടെ ശമ്പളം എന്നേക്കാള്‍ മൂന്നിരട്ടി കൂടുതലായിരുന്നു. ആ സമയത്ത് ഞാന്‍ ജീവിതത്തില്‍ എവിടെയാണെന്ന് എനിക്ക് മനസിലായി. ജ്യോതിക എന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ തയ്യാറായിരുന്നു. അവരുടെ മാതാപിതാക്കളും സമ്മതിച്ചിരുന്നു.

എന്നാല്‍ ഞാന്‍ എന്താണ് സമ്പാദിക്കുന്നതെന്നും ജ്യോതിക എന്താണ് സമ്പാദിക്കുന്നതെന്നും എനിക്ക് മനസിലായി. ഞാനെത്രത്തോളം ഉയരണമെന്നും എനിക്ക് മനസിലായി. ഞാനും അവള്‍ക്ക് തുല്യനാകണം, അവരെ സംരക്ഷിക്കാന്‍ കഴിയണം, ഒടുവില്‍ എല്ലാം സംഭവിച്ചു എന്നാണ് സൂര്യ പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ