എനിക്ക് ഉയരം കുറവാണ്, ബോബി ഡിയോളിന്റെ മസിലും ശരീരവും കണ്ടില്ലേ, ഫൈറ്റ് ചെയ്യാന്‍ ധൈര്യം സംഭരിക്കുകയായിരുന്നു: സൂര്യ

ബോബി ഡിയോളുമായി യുദ്ധം ചെയ്യാനുള്ള ധൈര്യം താന്‍ ഉണ്ടാക്കിയെടുക്കുക ആയിരുന്നുവെന്ന് നടന്‍ സൂര്യ. ബ്രഹ്‌മാണ്ഡ ചിത്രമായ ഒരുങ്ങുന്ന ‘കങ്കുവ’യില്‍ സൂര്യയുടെ വില്ലനായാണ് ബോബി ഡിയോള്‍ വേഷമിടുന്നത്. ബോബി ഡിയോളിനെ എതിരിടാനുള്ള ഉയരും തനിക്കില്ല. അതുകൊണ്ട് സ്വയം ധൈര്യം സംഭരിച്ച് ആത്മവിശ്വാസം ഉയര്‍ത്തി എന്നാണ് സൂര്യ പറയുന്നത്.

കങ്കുവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സൂര്യ സംസാരിച്ചത്. ”ബോബി ഡിയോളമായി യുദ്ധം ചെയ്യാന്‍ ഞാന്‍ സ്വയം ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അദ്ദേഹത്തിന് മുന്നില്‍ നില്‍ക്കാന്‍ ഞാന്‍ ധൈര്യം സംഭരിച്ചു. അദ്ദേഹത്തിന്റെ ശരീരപ്രകൃതവും മസിലും എല്ലാം നിങ്ങള്‍ കണ്ടില്ലേ.”

”അദ്ദേഹത്തിന്റെ എതിരാളിയാകാനുള്ള ഉയരം എനിക്കില്ല. ഫൈറ്റ് ചെയ്യാനുള്ള കരുത്ത് സ്വയം ഉണ്ടാക്കുകയായിരുന്നു. ശാരീരികമായി അദ്ദേഹത്തിനെ നേരിടാന്‍ എനിക്ക് കഴിയില്ല എന്ന ബോധ്യത്തോടെയാണ് ഫൈറ്റ് രംഗങ്ങള്‍ ചിത്രീകരിച്ചത്. എന്നാലും ഷോര്‍ട്ടുകള്‍ എടുക്കുമ്പോള്‍ ആത്മവിശ്വാസം ഉണ്ടായിരുന്നു” എന്നാണ് സൂര്യയുടെ വാക്കുകള്‍.

എന്നാല്‍ തന്നെ നേരിടാന്‍ സൂര്യയ്ക്ക് ഉയരത്തിന്റെ ആവശ്യമില്ലായിരുന്നു എന്നാണ് ബോബി ഡിയോള്‍ പറയുന്നത്. അദ്ദേഹത്തിന്റെ അഭിനയം വളരെ ഉയരത്തിലാണ്. സൂര്യയുടെ അഭിനയം കണ്ട് താന്‍ വിസ്മയിച്ചിട്ടുണ്ട്. സിനിമയിലെ ഫൈറ്റ് സീനുകള്‍ സൂര്യ മികച്ചതാക്കി എന്നും ബോബി ഡിയോള്‍ വ്യക്തമാക്കി.

അതേസമയം, നവംബര്‍ 14ന് ആണ് കങ്കുവ തിയേറ്ററുകളില്‍ എത്തുന്നത്. കങ്കുവ, ഫ്രാന്‍സിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളില്‍ സൂര്യ ചിത്രത്തില്‍ വേഷമിടും. ബോളിവുഡ് നടി ദിഷ പഠാനിയാണ് ചിത്രത്തില്‍ നായിക. ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണന്‍ തുടങ്ങിയവരും സിനിമയില്‍ ഭാഗമാകുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ