ആദ്യ ജോലി തുണിക്കടയില്‍, അമ്മയുടെ ലോണ്‍ അടയ്ക്കാനായാണ് ഞാന്‍ നടനായത്, അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല: സൂര്യ

ഒരിക്കലും നടന്‍ ആകാന്‍ ആഗ്രഹിക്കാതിരുന്ന ആളായിരുന്നു താന്‍ എന്ന് സൂര്യ. നടനായ അച്ഛന്‍ ശിവകുമാറിന്റെ പാത പിന്തുടരാന്‍ ആഗ്രഹിക്കാത്ത സൂര്യ ഒരു തുണിക്കടയിലാണ് ആദ്യം ജോലി ചെയ്തത്, അതും മാസം 1200 രൂപയ്ക്ക്. അമ്മ എടുത്തിരുന്ന 25000 രൂപയുടെ ലോണ്‍ തിരിച്ച് അടക്കാനായാണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത് എന്നാണ് സൂര്യ പറയുന്നത്.

”അതൊരു വലിയ കഥയാണ്. ഇത് ആരാധകര്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. തുണിക്കടയില്‍ ജോലിക്ക് കയറി ആദ്യത്തെ 15 ദിവസം ട്രെയ്നിയായിരുന്നു. അന്ന് 750 രൂപയാണ് കിട്ടിയിരുന്നത്. ഞാന്‍ നടന്റെ മകനാണ് എന്ന വിവരം അവര്‍ക്ക് അറിയില്ലായിരുന്നു. ആ സമയത്തെ എന്റെ മാസ ശമ്പളം 1200 രൂപയായിരുന്നു. ഞാന്‍ എവിടെ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്തു.”

”ആ സമയം കൊണ്ട് എന്റെ ശമ്പളം 8000 രൂപയായി. അമ്മയാണ് കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് സൂര്യയോട് പറയുന്നത്. ഞാന്‍ 25,000 രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഇത് അച്ഛന് അറിയില്ലെന്നും അമ്മ എന്നോട് പറഞ്ഞു. ഇത് കേട്ട് ഞെട്ടിപ്പോയ സൂര്യ സേവിങ്സിനെ കുറിച്ച് ചോദിച്ചത്. തങ്ങളുടെ ബാങ്ക് ബാലന്‍സ് ഒരിക്കലും ഒരു ലക്ഷത്തിന് മുകളില്‍ പോകാറില്ലെന്ന് അപ്പോഴാണ് അറിയുന്നത്.”

”ആ സമയത്ത് അച്ഛന്‍ അധികം സിനിമകള്‍ ചെയ്യാറുണ്ടായിരുന്നില്ല. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാന്‍ അമ്മ കഷ്ടപ്പെടുന്നത് എനിക്ക് വല്ലാതെ കൊണ്ടു. ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് ഞാന്‍ അപ്പോഴാണ് ആലോചിച്ചത്. ഞാന്‍ സിനിമയിലേക്ക് വന്നത് പണത്തിന് വേണ്ടിയാണ്. സിനിമയിലേക്ക് വരും എന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചത് പോലുമില്ലായിരുന്നു.”

”ഒരിക്കലും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനോ നടനാകാനോ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെ അമ്മ വാങ്ങിയ 25000 രൂപയുടെ ലോണ്‍ തിരിച്ച് അടയ്ക്കാനായാണ് ഞാന്‍ സിനിമയില്‍ എത്തിയത്. അങ്ങനെയാണ് ഞാന്‍ എന്റെ കരിയര്‍ ആരംഭിക്കുന്നത്. അങ്ങനെയാണ് ഞാന്‍ സൂര്യ ആയത്” എന്നാണ് സൂര്യ പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ