ജോലിയില്ലാത്ത അയാള്‍ ചോദിച്ചത് ഉയര്‍ന്ന സ്ത്രീധനം, വിവാഹത്തെയും പ്രണയത്തെയും കുറിച്ച് എന്ത് സ്വപ്നം കണ്ടാലും വേദന മാത്രം: സൂര്യ മേനോന്‍

നടന്‍ മണിക്കുട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞതോടെ വിമര്‍ശനങ്ങളായിരുന്നു ബിഗ് ബോസ് താരവും നടിയും മോഡലുമായ സൂര്യ മേനോന് ലഭിച്ചത്. ഇപ്പോഴിതാ, തന്റെ വിവാഹത്തെ കുറിച്ചുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് സൂര്യ. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താന്‍ എന്ത് സ്വപ്നം കണ്ടാലും അതില്‍ നിന്നും വേദന മാത്രമേ ലഭിച്ചിട്ടുള്ളു എന്നാണ് സൂര്യ പറയുന്നത്.

സ്ത്രീധനം കൂടുതല്‍ ചോദിച്ചതോടെ വേണ്ടെന്ന് വച്ച വിവാഹാലോചനയെ കുറിച്ച് കൂടി നടി സൂചിപ്പിച്ചിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട ഒരു വ്യക്തി തന്നെയായിരുന്നു തന്റെ അടുത്ത് അത്രയും സ്ത്രീധനം ചോദിച്ചത്. സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയിലായിരുന്നു അദ്ദേഹം. ആള്‍ക്ക് സ്വന്തമായി വരുമാനമോ ജോലിയോ ഒന്നുമുണ്ടായിരുന്നില്ല.

വീട്ടുകാര്‍ നല്ല സ്വര്‍ണമൊക്കെ ചോദിക്കുന്നുണ്ട്. തനിക്ക് ഇഷ്ടമായത് കൊണ്ട് താന്‍ അമ്മയോട് പറഞ്ഞു. എങ്ങനെ എങ്കിലും നടത്താമെന്ന് അമ്മ പറഞ്ഞു. പക്ഷേ ഇത്രയും സ്വര്‍ണം ചോദിക്കുന്ന ആളിന് അതിനുള്ള യോഗ്യത കൂടി ഉണ്ടോയെന്ന് അമ്മ ചോദിച്ചു. ആ ചോദ്യം മനസില്‍ ഒരു എക്കോ പോലെ മുഴങ്ങി കൊണ്ടിരുന്നു. അമ്മ ചോദിച്ചത് തന്റെ മനസിനെ സ്പര്‍ശിച്ചു.

ഇതേ കുറിച്ച് അവരുടെ അടുത്ത് പറഞ്ഞ് വിടുകയായിരുന്നു എന്നാണ് മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സൂര്യ പറയുന്നത്. അതേസമയം, ബിഗ് ബോസില്‍ പോയി തിരിച്ച് വന്നതിന് ശേഷം തനിക്ക് നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു എന്നാണ് സൂര്യ പറയുന്നത്. പന്ത്രണ്ട് സിനിമകളില്‍ നിന്നും അല്ലാതെയുമായി അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്. മിസ് കേരള ടോപ് ഫൈവില്‍ വന്നിട്ടുണ്ടെന്നും സൂര്യ പറയുന്നു.

Latest Stories

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ