ബ്രേക്ക് എടുക്കുകയാണ്, ഇത് എന്റെ അവസാന സിനിമ: സുഷിന്‍ ശ്യാം

സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം. താന്‍ ഈ വര്‍ഷം സംഗീതം ഒരുക്കുന്ന അവസാന ചിത്രമായിരിക്കും ‘ബോഗയ്ന്‍വില്ല’ എന്നാണ് സുഷിന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കുസാറ്റില്‍ നടന്ന പരിപാടിക്കിടെയാണ് സുഷിന്‍ സംസാരിച്ചത്.

ഈ വര്‍ഷത്തെ തന്റെ അവസാന ചിത്രം ഇതായിരിക്കും. അടുത്ത വര്‍ഷമായിരിക്കും താന്‍ ഇനി ഒരു സിനിമയുമായി വരിക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് തനിക്ക് ആഗ്രഹമുണ്ട് എന്നാണ് സുഷിന്‍ പറഞ്ഞത്. ബോഗയ്ന്‍വില്ലയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്‍, ശ്രിന്ദ, ജ്യോതിര്‍മയി എന്നിവരും സുഷിനൊപ്പം പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അതേസമയം, 2024ല്‍ സുഷിന്‍ സംഗീതം നല്‍കിയ മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങള്‍ ഹിറ്റാവുകയും ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ആവേശം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകളിലെ സംഗീതം ഗ്രാമി പുരസ്‌കാരത്തിനായി സുഷിന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ബെസ്റ്റ് കോംപിലേഷന്‍ ഫോര്‍ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്ക് ആവേശവും ബെസ്റ്റ് സ്‌കോര്‍ സൗണ്ട്ട്രാക്ക് ഫോര്‍ വിഷ്വല്‍ മീഡിയ വിഭാഗത്തിലേക്ക് മഞ്ഞുമ്മലുമാണ് സുഷിന്‍ അയച്ചിരിക്കുന്നത്. ഈ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ സുഷിന്‍ തന്നെയാണ് പങ്കുവച്ചത്. മലയാളത്തില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ട്രെന്‍ഡിങ് ഗാനങ്ങളാണ് ആവേശത്തിലെയും മഞ്ഞുമ്മല്‍ ബോയ്‌സിലെയും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ