ആ ചിത്രം മലയാള സിനിമയുടെ സീൻ മാറ്റും, ബിൽഡപ്പിന് വേണ്ടി പറയുകയല്ല; വെളിപ്പെടുത്തി സുഷിൻ ശ്യാം

മലയാള സിനിമയിൽ വ്യത്യസ്തമായ സംഗീതം എപ്പോഴും പരീക്ഷിക്കുന്ന സംഗീതസംവിധായകനും ഗായകനുമാണ് സുഷിൻ ശ്യാം. ഒരുപാട് മികച്ച സൃഷ്ടികൾ സുഷിൻ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംഗീതജീവിതത്തെ പറ്റിയും പുതിയ പ്രോജക്ടുകളെ പറ്റിയും സംസാരിക്കുകയാണ് സുഷിൻ ശ്യാം.

ഇനി വരാനിരിക്കുന്നതിൽ ഏറ്റവും കൂടുതൽ എക്സൈറ്റ് ചെയ്യിക്കുന്ന രണ്ട് സിനിമകളാണ് ‘മഞ്ഞുമ്മൽ ബോയ്സും’, ‘ആവേശവും’ എന്നാണ് സുഷിൻ പറയുന്നത്. മാത്രമല്ല അത് തന്റെ സംഗീത ജീവിതത്തിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സുഷിൻ പറയുന്നത്.

“ഇനി വരാനിരിക്കുന്നതിൽ എൻ്റെ ഏറ്റവും എക്സൈറ്റ്‌മെൻ്റ് തോന്നിപ്പിക്കുന്ന പ്രൊജക്റ്റുകളാണ് മഞ്ഞുമ്മൽ ബോയ്‌സും ആവേശവും. മഞ്ഞുമ്മൽ ബോയ്‌സ് മലയാളം ഇൻഡസ്ട്രിയുടെ സീൻ കുറച്ച് മാറ്റും. ഒരു ബിൽഡപ്പിന് വേണ്ടി പറയുകയല്ല. മ്യൂസിക്കിൻ്റെ കാര്യത്തിലും എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റുണ്ട്. കുറച്ചധികം എഫേർട്ട് ഇടാനായി ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്.

എന്റെ സൗണ്ട്സൊക്കെ മൊത്തത്തിൽ ഒന്ന് റീസെറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. 2023 തുടങ്ങുമ്പോൾ മൊത്തത്തിൽ എന്റെ സൗണ്ടിങ് ഒന്ന് മാറ്റിപിടിക്കണമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് മുതലാണ് അത് മാറാൻ പോകുന്നത് എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്

എനിക്ക് പുതിയതായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. അതിലെ പാട്ട് ചെയ്തത് എന്തായാലും പുതിയ പരിപാടിയായി വന്നിട്ടുണ്ട്. പടമാണെങ്കിലും ഭയങ്കര രസമായിരിക്കും. ഒരു തിയേറ്റർ എക്‌സ്‌പീരിയൻസായിരിക്കും” എന്നാണ് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സുഷിൻ ശ്യാം പറഞ്ഞത്.

‘രോമാഞ്ചം’ എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസിലാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ‘ജാനേമൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസ ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു തുടങ്ങീ യുവതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Latest Stories

രേണുകസ്വാമിയുടെ ആത്മാവ് ശല്യം ചെയ്യുന്നു, ഉറങ്ങാനാവുന്നില്ല..; ജയില്‍ മാറ്റം ആവശ്യപ്പെട്ട് ദര്‍ശന്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മ കഴുത്തറുത്ത് മരിച്ച നിലയില്‍!

ലേലത്തിൽ 18 കോടി കിട്ടാൻ വകുപ്പുള്ള ഒരുത്തനും അവർക്ക് ഇല്ല, ഓരോ തവണയും മണ്ടത്തരം കാണിക്കുന്ന സംഘമാണ് അവർ; ആകാശ് ചോപ്ര പറയുന്നത് ആ ടീമിനെക്കുറിച്ച്

'ഇറാന്‍റെ ആണവശേഖരം ആദ്യം തകർക്കുക, അതോടെ എല്ലാം തീരും'; മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

'വിദ്യാ ബാലന്‍ വസ്ത്രം മാറിയത് റോഡരികില്‍ നിര്‍ത്തിയിട്ട ഇന്നോവയില്‍', ഹിറ്റ് സിനിമയുടെ ലൊക്കേഷനില്‍ കാരവാനില്ല; വെളിപ്പെടുത്തി സംവിധായകന്‍

ടീം ഇന്ത്യ ശരിക്കുമുള്ള ആക്രമണാത്മക ക്രിക്കറ്റ് കാണും; ടി20 പരമ്പര തങ്ങള്‍ നേടുമെന്ന് ബംഗ്ലാദേശ് നായകന്‍

കോഹ്‌ലിയെക്കാള്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യന്‍ താരം, ഓസീസ് താരങ്ങള്‍ക്ക് പറയാനുള്ളത് ഒറ്റപ്പേര്!

സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

'എംബപ്പേ പോയാൽ പോട്ടെ പകരം വേറെ ഇതിഹാസത്തെ ഞങ്ങൾ കൊണ്ട് വരും'; പ്രമുഖ താരത്തെ റാഞ്ചാൻ ഒരുങ്ങി പിഎസ്ജി

റണ്ണൗട്ടായ ന്യൂസിലന്‍ഡ് താരത്തെ തിരിച്ചുവിളിച്ച് അമ്പയര്‍, 'കൊടുംചതി' നേരിട്ട് ടീം ഇന്ത്യ