ജീവിക്കാൻ അന്ന് എനിക്ക് ലഭിച്ച ഏക നിര്‍ദ്ദേശം സ്റ്റിറോയ്ഡ്‌സ് എടുക്കുക എന്നത്; മരുന്ന് മുടങ്ങാതിരിക്കാന്‍ ഇളയ മകൾ അലാം വച്ചിരുന്നു; അപൂര്‍വ്വ രോഗത്തെക്കുറിച്ച് സുസ്മിത സെൻ

ഈയിടെയാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് ബോളിവുഡിലെ താരസുന്ദരി സുസ്മിത സെന്നിന് ഹൃദയാഘാതമുണ്ടായ വാർത്ത നമ്മൾ അറിഞ്ഞത്. എന്നാൽ അധികം വൈകാതെ തന്നെ താരം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്തു. എന്നാൽ സുസ്മിതയ്ക്ക് ;അഡിസണ്‍ ഡീസിസ്; എന്ന അപൂർവ രോഗം ഉണ്ടായിരുന്നത് അധികമാർക്കും അറിയാതിരുന്ന ഒരു കാര്യമായിരുന്നു. ഇതേകുറിച്ച് മനസ് തുറക്കുകയാണ് സുസ്മിത ഇപ്പോൾ.

ബോളിവുഡിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് സുസ്മിത സംസാരിച്ചത്. അഡിസണ്‍ ഡീസിസ് എന്ന ഓട്ടോ ഇമ്യുണ്‍ പ്രശ്‌നമാണ് സുസ്മിതയ്ക്ക് നേരിടേണ്ടി വന്നത്. അന്ന് തനിക്ക് ലഭിച്ച ഏക നിര്‍ദ്ദേശം സ്റ്റിറോയ്ഡ്‌സ് എടുക്കുക എന്നതായിരുന്നുവെന്നും അത് തന്റെ കരിയറിനെ സാരമായി തന്നെ ബാധിച്ചുവെന്നും സുസ്മിത പറയുന്നു.

‘എന്നെ വല്ലാതെ ഉലച്ച ജീവിതഘട്ടങ്ങളിലൊന്നായിരുന്നു അത്. നാളെ എല്ലാം ശരിയാകും എന്ന വിശ്വാസക്കാരിയായിരുന്നു ഞാന്‍. പക്ഷെ നമ്മളോട് ഒരാള്‍ ഇനിയുള്ള നിങ്ങളുടെ ജീവിതം സ്റ്റിറോയ്ഡ്‌സിനെ ആശ്രയിച്ചാണെന്ന് പറയുകയാണ്. അതിന് ഒരുപാട് പാര്‍ശ്വഫലങ്ങളുണ്ട്. എത്രത്തോളം സ്‌ട്രെസ് അനുഭവിക്കുന്നുവോ അത്രത്തോളം സ്റ്റിറോയ്ഡും എടുക്കേണ്ടി വരും. അതെന്നെ വല്ലാതെ ഉലച്ചു’ താരം പറയുന്നു.

ഈയിടെ സുഷ്മിത നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ തനിക്ക് ഹൃദയാഘാതം വന്നപ്പോള്‍ മക്കള്‍ നല്‍കിയ പിന്തുണയെക്കുറിച്ചും താരം സംസാരിച്ചിരുന്നു. ‘അവര്‍ ചെയ്തത്, പ്രത്യേകിച്ചും മൂത്തവള്‍ അലീഷ, എന്റെ മൂത്തമകള്‍ ഇപ്പോള്‍ വലിയ പെണ്ണാണ്. അവള്‍ക്ക് അവളുടേതായ ഉത്തരവാദിത്തമുണ്ട്. സ്വയം പര്യാപ്തയാണ്. പക്ഷെ ഇളയവള്‍ എന്നും മുടങ്ങാതെ ഒൻപത് മണിയ്ക്ക് എനിക്ക് മരുന്ന് തന്നു. മരുന്ന് മുടങ്ങാതിരിക്കാന്‍ അലാം വച്ചിരുന്നു. അവള്‍ക്ക് നന്ദി’ സുസ്മിത പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ